ഓം ശാന്തി ഓശാന, ഒരു മുത്തശ്ശിഗഥ, സാറാസ്, 2018 എന്നീ സിനിമകളുടെ മികച്ച വിജയങ്ങള്‍ക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ വളരെ അധികം പ്രോമിസിങ് ആയിരുന്നു. സിനിമയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും നല്‍കാത്ത, തീര്‍ത്തും സസ്‌പെന്‍സ് നിറച്ചതാണ് ട്രെയിലര്‍. ട്രെയിലര്‍ ലോഞ്ചിലോ, അഭിമുഖങ്ങളിലോ സിനിമയുമായി ബന്ധപ്പെട്ട ആരും ഒന്നും പങ്കുവയ്ക്കരുത് എന്നതില്‍ ജൂഡ് വളരെ അധികം ശ്രദ്ധിച്ചിരുന്നു.
സുചിത്രയുടെ വസ്ത്രത്തിന്റെ വില 52,950! വിസ്മയയുടെ ഡ്രസ്സിന്റെ വില 6850! എന്തൊരു സിംപിളാണ് താരപുത്രി എന്ന് ആരാധകര്‍
അവസാനം ചിത്രത്തിന്റെ പ്രിവ്യു ഷോ കഴിഞ്ഞിരിക്കുന്നു. സിനിമ കണ്ട സന്തോഷത്തില്‍ സുചിത്ര മോഹന്‍ലാല്‍ സംവിധായകന് നല്‍കിയത് ഏറ്റവും ലക്ഷ്വറിയായിട്ടുള്ള ഒരു വാച്ചാണ്. ആ വാച്ചിന്റെ വില അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.
ജൂഡ് ആന്റണിയുടെ പോസ്റ്റ്
വിസ്മയയുമായും സുചിത്രയയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ജൂഡിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്, സിനിമ കണ്ടതിന് ശേഷം സുചിച്ചേച്ചി നല്‍കിയ സമ്മാനത്തെ കുറിച്ചും സംവിധായകന്‍ പോസ്റ്റില്‍ കുറിച്ചു.ഈ ലോകത്ത് അവര്‍ അമ്മയും മകളുമായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ച് ഒരാള്‍ എന്റെ മൂത്ത ചേച്ചിയും, മറ്റയാള്‍ എന്റെ ഇളയ അനിയത്തിയുമാണ്. തുടക്കം കണ്ടതിന് ശേഷം സുചിച്ചേച്ചി നല്‍കിയ സമ്മാനമാണ് രണ്ടാമത്തെ ചിത്രം. ജീവിതകാലം മുഴുവന്‍ ഞാന്‍ സൂക്ഷിക്കുന്ന നിധിയായിരിക്കുമിത്. ഈ സ്‌നേഹത്തിനും, പ്രോത്സാഹനത്തിനും മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍ സമ്മാനിച്ചതിനും നന്ദി ചേച്ചി- എന്നാണ് ജൂഡ് എഴുതിയത്.
സുചിത്ര സമ്മാനിച്ച വാച്ചിനെ കുറിച്ച്
സ്വിസ് ലക്ഷ്വറി വാച്ച് ബ്രാന്‍ഡായ ബോം & മെര്‍സിയര്‍ (Baume & Mercier) അവതരിപ്പിച്ച ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ വാച്ച് കളക്ഷനാണ് റിവിയേര. 1973 ല്‍ ആദ്യമായി പുറത്തിറങ്ങിയ ഈ മോഡല്‍, 'ഇന്റഗ്രേറ്റഡ് ബ്രേസ്ലെറ്റ് സ്‌പോര്‍ട്‌സ് വാച്ച്' ഡിസൈന്‍ വിപ്ലവത്തിന്റെ ഭാഗമായാണ് ശ്രദ്ധ നേടിയത്. സ്‌പോര്‍ട്ടി ലുക്കും ഒപ്പം ക്ലാസിക് എലഗന്‍സും ഒത്തുചേരുന്ന ഡിസൈനായതിനാല്‍ കാഷ്വല്‍ വെയറായും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഈ വാച്ചിന് ഒന്നര ലക്ഷം രൂപ മുതല്‍ നാലര ലക്ഷം രൂപ വരെയാണ് വില വരുന്നത്.




English (US) ·