'തുടരും' ഗംഭീരസിനിമ, മോഹന്‍ലാല്‍ ഇന്ത്യയിലെ മികച്ച നടന്‍- സെല്‍വരാഘവന്‍

7 months ago 8

03 June 2025, 02:21 PM IST

mohanlal selvaraghavan

മോഹൻലാൽ, സെൽവരാഘവൻ | Photo: Instagram/ Mohanlal, X/ selvaraghavan

'തുടരും' സിനിമയേയും മോഹന്‍ലാലിനേയും പ്രശംസിച്ച് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. 'തുടരും' ഗംഭീരസിനിമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോഹന്‍ലാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനാണെന്നും സെല്‍വരാഘവന്‍ എക്‌സില്‍ കുറിച്ചു.

'ഗംഭീര, ഗംഭീരസിനിമയാണ് തുടരും. മോഹന്‍ലാല്‍ സാറിന് മാത്രമേ ഈ സിനിമ വിജയിപ്പിക്കാന്‍ കഴിയൂ. എന്തൊരു നടനാണ് അദ്ദേഹം. ഇന്ത്യയിലെ മികച്ച നടനെ ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു', എന്നായിരുന്നു സെല്‍വരാഘവന്റെ കുറിപ്പ്.

തീയേറ്റില്‍ മികച്ച പ്രതികരണം നേടിയ ചിത്രം മലയാളത്തില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ചിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്തതോടെ ചിത്രം കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിലെ സൂക്ഷ്മമായ ആംശങ്ങള്‍ പോലും പ്രേക്ഷകര്‍ സാമൂഹികമാധ്യമങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ക്കും വലിയ കൈയടിയാണ് ലഭിക്കുന്നത്.

Content Highlights: Tamil manager Selvaraghavan lauded Mohanlal`s show successful Thudarum

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article