തുടർച്ചയായ 21 വിജയങ്ങൾ, പോണ്ടിങ്ങിന്റെ ഓസ്ട്രേലിയയുടെ റെക്കോർഡ് തകർത്ത് സ്പെയിൻ! ക്രിക്കറ്റ് ലോകകപ്പ് കളിക്കുമോ?

1 month ago 17

ഓൺലൈൻ ഡെസ്ക്

Published: August 16, 2026 10:20 AM IST

1 minute Read

സ്പെയിൻ ക്രിക്കറ്റ് ടീം
സ്പെയിൻ ക്രിക്കറ്റ് ടീം

ഹെൽസിങ്കി (ഫിൻലൻഡ്)∙ തുടര്‍ച്ചയായ 21 വിജയങ്ങളുമായി ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ നിലനിർത്തി സ്പെയിൻ, ഫിഫ ലോകകപ്പല്ല, 2028 ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് !. ഫുട്ബോളിലെ ലോക ചാംപ്യൻമാർ ക്രിക്കറ്റിലും ലോകകപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ്. ട്വന്റി20 ലോകകപ്പിന്റെ 2028 എഡിഷൻ കളിക്കാമെന്ന സ്വപ്നവുമായി മുന്നേറുന്ന സ്പെയിൻ കഴിഞ്ഞ ദിവസം തോൽവിയറിയാത്ത 21–ാം മത്സരമാണു പൂർത്തിയാക്കിയത്. ഇതോടെ ക്രിക്കറ്റിലെ തുടർ വിജയങ്ങളിൽ ഓസ്ട്രേലിയയുടെ റെക്കോർഡ് തകർക്കാനും സ്പെയിനു സാധിച്ചു.

What you should work next

യൂറോപ്യൻ‍ സബ് റീജ്യനൽ ക്വാളിഫയർ സി മത്സരത്തിൽ ഫിൻലൻഡിനെതിരെ എട്ടു വിക്കറ്റിന്റെ വമ്പൻ വിജയമാണ് സ്പെയിൻ നേടിയത്. ട്വന്റി20 റാങ്കിങ്ങിൽ 28–ാം സ്ഥാനത്തുള്ള സ്പെയിൻ കഴിഞ്ഞ മൂന്നു വർഷമായി ഒരു കളി പോലും തോറ്റിട്ടില്ല. ഇക്കാലയളവിൽ ജഴ്സി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഗ്രീസ്, ഫിൻലൻഡ് തുടങ്ങി ക്രിക്കറ്റിലെ കുഞ്ഞൻമാരെയാണ് തോൽപിച്ചതെങ്കിലും സ്പെയിന് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള ടീമുകളാണു പലതും. ക്രിക്കറ്റിൽ തുടർച്ചയായി 20 വിജയങ്ങളെന്ന ഓസ്ട്രേലിയയുടെ റെക്കോർഡാണ് സ്പെയിൻ പഴങ്കഥയാക്കിയത്. 

2003 കാലത്ത് റിക്കി പോണ്ടിങ് ക്യാപ്റ്റനായിരിക്കെ ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയ തുടർച്ചയായി 17 മത്സരങ്ങൾ വിജയിച്ചിരുന്നു. 2003 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഫൈനൽ വിജയവും ഇതിൽ ഉൾപ്പെടും. തുടർന്ന് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ മൂന്നു വിജയങ്ങളും സ്വന്തമാക്കിയതോടെ ഓസീസിന് 20 മത്സരങ്ങളുടെ വിജയത്തുടർച്ചയായി.

What you should work next

2023 മുതൽ 2026 വരെയുള്ള 21 വിജയങ്ങളോടെയാണ് സ്പെയിൻ ഓസ്ട്രേലിയയെ തകർത്തത്. 2024 ൽ 14 ട്വന്റി20 വിജയങ്ങളും 2025ൽ ആറ് വിജയങ്ങളുമാണ് സ്പെയിൻ നേടിയത്. ഈ വർഷം ആദ്യ മത്സരത്തിൽ തന്നെ ഫിൻലൻഡിനെ വീഴ്ത്തിയതോടെ വിജയത്തിന്റെ എണ്ണം 21 ആയി. 2019 ജനുവരിക്കു ശേഷം 50 ട്വന്റി20 മത്സരങ്ങൾ കളിച്ച സ്പെയിൻ 41 വിജയങ്ങളാണു സ്വന്തമാക്കിയത്. എട്ടു തോൽവികൾ മാത്രം ടീം വഴങ്ങി. പോയിന്റ് ടേബിളിൽ ഒന്നാമത് തുടർന്നാൽ അടുത്ത വർഷം നടക്കുന്ന യൂറോപ് റീജ്യനൽ ഫൈനലിന് സ്പെയിൻ യോഗ്യത നേടും. അതിൽ ജയിച്ചാൽ ടീമിന് ഗ്ലോബല്‍ ക്വാളിഫയർ കളിക്കാനാകും. തുടർന്നാകും 2028 ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ യോഗ്യത ഉറപ്പിക്കാൻ സാധിക്കുക. 

English Summary:

Spain's cricket squad is connected a singular winning streak, aiming for the 2028 T20 Cricket World Cup. Their caller triumph against Finland marks their 21st consecutive win, surpassing Australia's long-standing cricket record. This awesome show positions them good for aboriginal qualification rounds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article