തൃഷ കൃഷ്ണന് നേരെ ബോംബ് ഭീഷണി; അന്വേഷിച്ച് വന്നപ്പോള്‍ അറിഞ്ഞത്?

1 month ago 8

Authored by: അശ്വിനി പി|Samayam Malayalam14 Apr 2026, 6:26 p.m. IST

വിജയ് യുമായുള്ള ബന്ധത്തിന്റെ പേരില്‍ നാള്‍ക്കു നാള്‍ ഓരോ വിവാദങ്ങളാണ് തൃഷ നേരിടുന്നത്. സിനിമ ഉപേക്ഷിക്കുകയാണ് എന്ന വ്യാജ പ്രചരണത്തിന് പിന്നാലെ, ഇപ്പോള്‍ ബോംബ് ഭീഷണിയും

trisha krishnan weaponry  threatതൃഷ കൃഷ്ണൻ
തൃഷ കൃഷ്ണന്റെ വ്യക്തി ജീവിതത്തില്‍ ഇത് ഏറ്റവും മോശം സമയമാണ് എന്ന് പറയാതെ വയ്യ. ഓരോ ദിവസവും പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് നടി നേരിട്ടുകൊണ്ടിരിയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ ബോംബ് ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്.

ചെന്നൈയിലെ തൃഷയുടെ വീടിന് നേരെയായിരുന്നു ബോംബ് ഭീഷണി വന്നത്. ഉടനെ ബോംബ് ഡിക്ടഷനും ഡിസ്‌പോസല്‍ സ്‌ക്വാഡും, പൊലീസ് ഡോഗുമൊക്കെയായി വലിയൊരു സംഘം തൃഷയുടെ വീട്ടിലേക്കെത്തി. പരിസരം മുഴുവന്‍ വിശദമായി പരിശോധിച്ചുവെങ്കിലും സംശയാസ്ദപമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Also Read: 17 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും വഴക്കുണ്ടായിട്ടില്ല, അതിന്റെ കാരണം വെളിപ്പെടുത്തി നീലിമ

വിശദമായ അന്വേഷണത്തിന് ശേഷം അതൊരു വ്യാജ ഇന്‍ഫര്‍മേഷന്‍ ആയിരുന്നു എന്ന് അധികാരികള്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ടീമിന്റെ സഹായത്തോടെ ആരാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത് എന്ന് അന്വേഷിക്കാനും ആരംഭിച്ചിട്ടുണ്ട്.

എല്ലാ കാലത്തും തൃഷ്‌ക്കെതിരെ ഗുരുതരമായ ഗോസിപ്പുകളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. നിലവില്‍ വിജയ് യുമായുള്ള ബന്ധത്തിന്റെ പേരിലാണ് തൃഷ സൈബര്‍ അറ്റാക്കും അല്ലാതെയുള്ള വിവാദങ്ങളും നേരിടുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുകൊണ്ട് തന്നെ രാഷ്ട്രീയ പകപോക്കലിന്റെയും ഇരയാണ് നടി.

Also Read: രശ്മിക മന്ദാന വിവാഹത്തിന് ഒരുങ്ങാന്‍ വേണ്ടി എത്ര സമയമെടുത്തു എന്നറിയാമോ? മേക്കപ് ആര്‍ട്ടിസ്റ്റ് പറയുന്നു

വിജയ്ക്ക് പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ട് എന്നാരോപിച്ച് വിജയ് യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ്, തൃഷ വിജയ്‌ക്കൊപ്പം ഒരു വിവാഹത്തിന് പങ്കെടുത്തത്. അത് വന്‍ വിവാദമായി. സംഗീതയ്ക്ക് നീതി ലഭിക്കണം എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയവര്‍ തൃഷയ്‌ക്കെതിരെ തിരിഞ്ഞു.

Also Read: എപ്പോഴെങ്കിലും ഇതൊന്ന് പറയാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു ഞാന്‍; ശിവകാര്‍ത്തികേയനെ കുറിച്ച് പ്രേംകുമാര്‍


ഇതിനിടയില്‍ ആയിരുന്നു തൃഷ അഭിനയം നിര്‍ത്തുകയാണ് എന്ന ഗോസിപ്പുകളും വന്നത്. കരിയറിനെയും ബാധിക്കുന്ന തരത്തിലേക്ക് സൈബര്‍ അറ്റാക്ക് പോയതോടെ നടി പ്രതികരിച്ചു. പ്രൊഫഷണലായും വ്യക്തിപരമായും ഇപ്പോള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഓരോ ദിവസവും തൃഷയ്ക്ക് നേരിടേണ്ടി വരുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article