എന്നാല്‍ രാഷ്ട്രീയക്കാരും സിനിമ പ്രേമികളും ആരാധകരും എല്ലാം ഈ ദിവസം ഉറ്റുനോക്കിയത് ഒരേ ഒരാളുടെ സോഷ്യല്‍ മീഡിയ പേജിലാണ്, സാക്ഷാല്‍ തൃഷ കൃഷ്ണയുടെ പേജില്‍. വിജയ് - തൃഷ ബന്ധത്തെ കുറിച്ച് പലതരം ഗോസിപ്പുകള്‍ പ്രചരിക്കുന്നത് കൊണ്ട് മാത്രമല്ല, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയ്ക്ക് ആശംസകള്‍ അറിയിച്ച് തൃഷ പങ്കുവച്ച പോസ്റ്റുകള്‍ എല്ലാം വന്‍ വിവാദമായിട്ടുണ്ട്.
വിജയ് യുടെ ഇക്കൊല്ലത്തെ ജന്മദിനത്തില്‍ തൃഷ എന്തായിരിക്കും പങ്കുവയ്ക്കുന്നത് എന്ന് ആകാംക്ഷയോടെ നോക്കിയിരുന്നവര്‍ക്കെല്ലാം വലിയ നിരാശയായിരുന്നു, പൊതുവെ തന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കൊക്കെ ആശംകള്‍ അറിയിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കുന്ന തൃഷയുടെ പേജില്‍ ഇന്നലെ യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പോലും രാത്രി ഏറെ വൈകിയാണ് തൃഷ വിജയ്‌ക്കൊപ്പമുള്ള ഒരു സ്വകാര്യ ചിത്രത്തിനൊപ്പം ആശംസ അറിയിച്ചത്. ഇത്തവണയും വൈകിയെങ്കിലും പോസ്റ്റ് വരും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല.
അതോടെ എന്താവും തൃഷ പോസ്റ്റ് പങ്കുവയ്ക്കാത്തതിന് കാരണം എന്ന് തിരക്കുകയായി ആരാധകര്‍. ഒരു പക്ഷേ വിജയ് യും - സംഗീതയും അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും ഒന്നിച്ചതായ വാര്‍ത്തകളുണ്ടായിരുന്നു- അതുകൊണ്ടാണോ തൃഷ പോസ്റ്റ് പങ്കുവയ്ക്കാത്തത് എന്നാണ് ചിലരുടെ ചോദ്യം. അതേ സമയം ഇന്‍സ്റ്റഗ്രാമില്‍ തൃഷ വിജയ് യെ അണ്‍ഫോളോ ചെയ്തു എന്ന് പറയുന്നവരും ഉണ്ട്. യഥാര്‍ത്ഥത്തില്‍ തൃഷ വിജയ് യെ ഇതുവരെ ഫോളോ ചെയ്തട്ടില് എന്നതാണ് സത്യം.
9.5 മില്യണ്‍ ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ തൃഷയെ ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ തൃഷ ഫോളോ ചെയ്യുന്നത് 300 പേരെ മാത്രമാണ്. ആ ലിസ്റ്റില്‍ വിജയ് ഇല്ല. വിജയ് എന്നല്ല, കൂടെ അഭിനയിച്ച തന്റെ പല സഹതാരങ്ങളെയും തൃഷ ഫോളോ ചെയ്തിട്ടില്ല. തനിക്ക് വ്യക്തിപരമായി അടുപ്പമുള്ളതോ, താന്‍ ഏറെ ആരാധനയോടെ നോക്കി കാണുന്ന ആളുകളെയോ മാത്രമാണ് തൃഷ ഫോളോ ചെയ്തത്. ഫോളോ ചെയ്യാതെ എങ്ങനെ അണ്‍ഫോളോ ചെയ്യാനാവും. തൃഷ പോസ്റ്റ് പങ്കിടാത്തതിന് കാരണം അനാവശ്യ ഗോസിപ്പുകള്‍ വരുന്നത് തടയാനാവും എന്ന് അനുമാനിക്കുന്നവരുമുണ്ട്.




English (US) ·