തൃഷ വിജയ് യുടെ ഈ ജന്മദിനത്തിന് എന്ത് പോസ്റ്റ് ചെയ്യും എന്നായിരുന്നു മറ്റൊരു കൂട്ടര്‍ ഉറ്റു നോക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയ് യുടെ ജന്മദിനത്തിന് സ്വകാര്യമായി എടുത്ത ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടാണ് തൃഷ ആശംസകള്‍ അറിയിക്കാറുള്ളത്. അത് പലപ്പോഴും വൈറലാവാറുമുണ്ട്. ഇത്തവണയും അങ്ങനെ എന്തെങ്കിലും പോസ്റ്റ് വരും എന്ന പ്രതീക്ഷയില്‍ ചിലര്‍ കാത്തിരുന്നുവെങ്കിലും, തൃഷയുടെ സോഷ്യല്‍ മീഡിയ പേജില്‍ ഒന്നും സംഭവിച്ചില്ല. പൊതുവെ എല്ലാവരുടെ ജന്മദിനത്തിനും ആശംസകള്‍ അറിയിക്കുന്ന തൃഷ, ഇന്നലെ ഒരു സ്‌റ്റോറി പോലും പങ്കുവച്ചില്ല. സംഗീതയുമായി അടുക്കുന്നത് കൊണ്ടാവാം തൃഷ പോസ്റ്റ് പങ്കുവയ്ക്കാത്തത് എന്ന് പറഞ്ഞവരുണ്ട്.
അമ്മ ശോഭ ചന്ദ്രശേഖര്‍ ഇടപെട്ട് വിജയ് യെയും സംഗീതയെയും വിവാഹ മോചനത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ചില ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് പ്രകാരം സംഗീത ചെന്നൈയിലെ വിജയ് യുടെ വീട്ടിലേക്ക് തിരിച്ചെത്തി എന്നും, ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. ജൂണ്‍ 21 ന് വിജയ് യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആ സന്തോഷ വാര്‍ത്ത പുറത്തുവിടും എന്നും പ്രചരിച്ച ഗോസിപ്പുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചില്ല.
അതേ സമയം ജന്മദിനം വിജയ് അമ്മയ്ക്കും അച്ഛനും ഒപ്പം ആഘോഷിച്ച ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ബൊക്കെയുമായി അച്ഛന്‍ ചന്ദ്രശേഖറും അമ്മ ശോഭയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നാണ് അദ്ദേഹത്തെ കണ്ടത്. നിറഞ്ഞ സന്തോഷത്തോടെ വിജയ് അവരെ സ്വീകരിച്ചു. ഇന്ന് വിജയ് ഒരു നടനാകാനും, അതിലൂടെ മുഖ്യമന്ത്രിയാവാനും ഉള്ള പാത വിരിച്ച ആളാണ് അച്ഛന്‍. അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍, അന്നത്തെ പ്രമുഖ നിര്‍മാതാവായ ചന്ദ്രശേഖര്‍ പലരോടും റിക്വസ്റ്റ് ചെയ്തു. അവസാനം മകനെ വച്ച് ചന്ദ്രശേഖര്‍ തന്നെ സിനിമ സംവിധാനം ചെയ്ത് നിര്‍മിച്ചു. ഒരു സൂപ്പര്‍സ്റ്റാറായി വിജയ് വളരുന്നത് വരെ അദ്ദേഹത്തിന്റെ താങ്ങും തണലും ഉണ്ടായിരുന്നു. ഏത് അവസ്ഥയിലും മകന് പിന്തുണയുമായി നിന്ന അമ്മയാണ് ഗായികയായ ശോഭ ചന്ദ്രശേഖര്‍




English (US) ·