തൃഷയുടെ ജീവിതം ഇങ്ങനെ തന്നെയായിരിക്കും, ഒരിക്കലും കല്യാണം ഉണ്ടാവില്ല എന്ന് പ്രവചനം!

1 week ago 7
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് തന്തി ടിവിയില്‍ അനിരുദ്ധ് രവിചന്ദറിന്റെ വിവാഹത്തെ കുറിച്ച് ജയശ്രീ എന്ന ഒരു ആസ്‌ട്രോളജര്‍ പ്രെഡിക്ട് ചെയ്തത് സത്യമായി എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആണ്.

അനിരുദ്ധിന് പ്രണയ വിവാഹമായിരിക്കും, വധു ചെന്നൈയില്‍ നിന്നായിരിക്കും, അനിരുദ്ധിന്റെ വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ ആയിരിക്കും പെണ്ണിന്റെ വീട്, വീട്ടുകാരായിരിക്കും വിവാഹത്തിന് മുന്‍കൈ എടുക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങള്‍ ജയശ്രീ ഒരു ടിവി ഷോയില്‍ പ്രവചിച്ചിരുന്നു. ജയശ്രീ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു, പല പ്രണയങ്ങളും കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ അനിരുദ്ധിന്റെ ജീവിതത്തില്‍ ഉണ്ടായി എങ്കിലും അവസാനം ജശ്രീ സംഭവിച്ചത് പോലെയാണ് ഇപ്പോള്‍ കല്യാണം നടക്കാന്‍ പോകുന്നത്.

Samayam Malayalamവിജയിയെ പോലെ ധനുഷ് രാഷ്ടീയത്തിലേക്ക് പോവില്ല, അതാണ് എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും എന്ന് സായി പല്ലവി
അനിരുദ്ധിന്റെയും - കാവ്യ മാരന്റെയും വിവാഹം നിശ്ചയിച്ചതോടെ ജയശ്രീ കൂടുതല്‍ ജനശ്രദ്ധ നേടി. ഇപ്പോള്‍ തൃഷ കൃഷ്ണയുടെയും ചിമ്പുവിന്റെയും വിവാഹം പ്രവച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ പ്രശസ്തയായ ഈ ജ്യോത്സ്യ. തമിഴ് സിനിമാ ലോകത്ത് ക്രോണിക് ബാച്ചിലറായി തുടരുന്ന രണ്ട് പേരാണ് ചിമ്പുവും തൃഷ കൃഷ്ണയും.

പല പ്രണയങ്ങളും ചിമ്പുവിന്റെ ജീവിതത്തിലും സംഭവിച്ചിരുന്നുവെങ്കിലും 43 കാരനായ ചിമ്പു ഇപ്പോഴും അവിവാഹിതനാണ്. ചിമ്പുവിനെ മനസ്സിലാക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി നടന്റെ ജീവിതത്തില്‍ വരും എന്ന പ്രതീക്ഷയിലാണ് അച്ഛന്‍ ടി രാജേന്ദ്രന്‍, ചിമ്പുവും ഒറ്റപ്പെടലിനെ കുറിച്ചും, വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതിനെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചിമ്പുവിന് വിവാഹം നടക്കുന്നത് വളരെ പ്രയാസമുള്ള ഒന്നാണ്, ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കും, എന്നാല്‍ വിവാഹം നടക്കില്ല എന്നാണ് ജയശ്രീ പറയുന്നത്.

അപ്പോള്‍ തൃഷ കൃഷ്ണയുടെ വിവാഹമോ എന്ന് ആങ്കര്‍ ചോദിക്കുന്നുണ്ട്, തൃഷയ്ക്ക് കല്യാണം ഉണ്ടാവില്ല, ഇതുപോലെയൊക്കെ തന്നെയായിരിക്കും അവരുടെ തുടര്‍ന്നുള്ള ജീവിതവും- എന്ന് ജയശ്രീ പറഞ്ഞു.


ഇന്റസ്ട്രിയിലെ പല പ്രമുഖ നടന്മാര്‍ക്കൊപ്പവും പ്രണയ ബന്ധങ്ങളുണ്ടായിരുന്നു തൃഷയ്ക്ക്, എന്നാല്‍ അതെല്ലാം ബ്രേക്കപ്പില്‍ അവസാനിച്ചു. 2014 ല്‍ വരുണ്‍ മണിയന്‍ എന്ന ആളുമായി വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കാന്‍ പാടില്ല എന്ന നിബന്ധനയെ തുടര്‍ന്ന് ആ ബന്ധം ഉപേക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും നായികാ നിരയില്‍ സജീവമായി നില്‍ക്കുകയാണ് 43 കാരിയായ തൃഷ കൃഷ്ണന്‍
Read Entire Article