കുറേ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വൈകിട്ടോടു കൂടെയാണ് തൃഷ കൃഷ്ണന്‍ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചുവന്ന സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്നതാണ് ചിത്രം, ചിത്രത്തില്‍ വല്ലാത്തൊരു പ്രകാശവും കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടും. സ്‌നേഹവും വെളിച്ചവും എന്നാണ് ഫോട്ടോയ്ക്ക് തൃഷ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം തന്നെ അത് വൈറലാവുകയും ചെയ്തു.
പക്ഷേ വിഷയം കമന്റ് സെക്ഷനിലാണ്. തൃഷ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ നടിയോടുള്ള സ്‌നേഹം അറിയിച്ചും, നടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചും ഖുശ്ബു സുന്ദറും മഞ്ജിമ മോഹനുമൊക്കെ എത്തിയിരുന്നു. എന്നാല്‍ തൃഷ വിരോധികള്‍ അവര്‍ക്ക് നേരെയും വിദ്വേഷ പ്രചരണം നടത്തുകയാണ്. തൃഷ എന്ത് ചെയ്താലും ഉറ്റ സുഹൃത്ത് എന്ന് പറയുന്ന ഖുശ്ബു അതിനെ പിന്തുണയ്ക്കും എന്ന് ചിലര്‍ പറയുന്നു. ഒരു ഭാര്യയായ താങ്കള്‍ക്ക് എങ്ങനെ തൃഷയെ പോലൊരാളെ പ്രശംസിച്ച് പോസ്റ്റിടാന്‍ കഴിയുന്നു എന്നാണ് മഞ്ജിമയോട് ചോദിക്കുന്ന ചോദ്യം.
ഖുശ്ബുവിനും മഞ്ജിമയ്ക്കും നേരെ മാത്രമല്ല, ആരൊക്കെ തൃഷയുടെ ഫോട്ടോയെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടോ, അവരെയൊക്കെ മോശമായ ഭാഷയില്‍ അസഭ്യം പറയുന്ന കമന്റുകളാണ് വരുന്നത്. അതേ സമയം ആത്മാര്‍ത്ഥമായ സ്‌നേഹം അറിയിക്കുന്ന കമന്റുകളുമുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രിയും മുന്‍ നടനുമായ സി ജോസഫ് വിജയ് യുമായുള്ള തൃഷയുടെ സൗഹൃദ ബന്ധത്തിന്റെ പേരിലാണ് ഈ വിമര്‍ശനങ്ങള്‍ മുഴുവന്‍. രാഷ്ട്രീയ പരമായും ഈ വിഷയത്തെ സമീപിക്കുന്നത് കൊണ്ടു തന്നെ സൈബര്‍ ആക്രമണത്തിന്റെ തീവ്രതയും കൂടുന്നു എന്നതാണ് വാസ്തവം. ഇതാദ്യമായിട്ടല്ല തൃഷ ഈ ബന്ധത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത്. പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിന്‍ അടക്കം വിജയ് യുമായുള്ള തൃഷയുടെ ബന്ധം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചത് വിവാദവും വാര്‍ത്തയുമായിരുന്നു.
ഈ ബന്ധത്തിന്റെ പേരില്‍ തൃഷയുടെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തൃഷ വിവാഹിതയാവുന്നു, രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന പലവിധ വാര്‍ത്തകള്‍ക്കൊപ്പം, നടി അഭിനയം നിര്‍ത്തുന്നു എന്ന കൂട്ടിച്ചേര്‍ക്കലും നടത്തുന്നതോടെ അവസരങ്ങള്‍ വരുന്നതും കുറയുന്നു എന്നാണ് പറയപ്പെടുന്നത്.




English (US) ·