'തെങ്കാശിപ്പട്ടണം' അമേരിക്കൻ ഭൂപടത്തിൽ; കോമഡിരം​ഗം പുനർനിർമിച്ച് സിയാറ്റിലിലെ സിനിമാ പ്രേമികൾ

8 months ago 6

22 May 2025, 09:01 PM IST

thenkasippattanam

Photo: Arranged

മലയാള സിനിമയിൽ നർമ്മമുഹൂർത്തങ്ങളാൽ ഹിറ്റായ 'തെങ്കാശിപ്പട്ടണം' റിലീസ് ചെയ്ത് 25 വർഷം കഴിഞ്ഞാലും, അതിലെ കഥാപാത്രങ്ങളും തമാശകളും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു . ഇപ്പോഴിതാ ആ സിനിമയിലെ ഒരു നർമ്മരംഗത്തെ പുനർനിർമിച്ചിരിക്കുകയാണ് സിയാറ്റിലിൽ നിന്നുള്ള ഒരു കൂട്ടം സിനിമാപ്രേമികൾ.

തെങ്കാശിപ്പട്ടണം സിനിമയുടെ സിൽവർ ജൂബിലി വർഷത്തിൽ ഈ ആശയവുമായി മുന്നോട്ട് വന്നത് ജോജോ മാളിയേക്കൽ ആണ്. അദ്ദേഹം തന്നെയാണ് ഈ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നതും. മനു, കാവ്യ, ക്രിസൻ, സിതാര തോമസ്, നീതു, സിജോ എന്നിവരാണ് ഈ മിനി റീമേക്കിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

തെങ്കാശിപ്പട്ടണത്തിലെ സ്ഥലങ്ങളും വേഷങ്ങളും ഭാവങ്ങളും പൂർണമായും അതിന്റെ തന്മയതയോടെ അവർ വീണ്ടും സൃഷ്ടിച്ചിരിക്കുന്നു. വീണ്ടും വീണ്ടും കാണുമ്പോഴും ചിരിയുണ്ടാക്കുന്ന ഈ സിനിമയ്ക്ക് ആദരമായിട്ടാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.

Content Highlights: Silver Jubilee Celebration: A Seattle Remake of Thenkasippatnam's Hilarious Scene

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article