.jpg?%24p=600f8ee&f=16x10&w=852&q=0.8)
മധുബാല, മധുബാല യോദ്ധയിൽ | ഫോട്ടോ: എഎഫ്പി, മാതൃഭൂമി
തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ തുടങ്ങി ബോളിവുഡില്‍ കാലുറപ്പിച്ച നടിയാണ് മധുബാല. യോദ്ധ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്ത മധുബാല മലയാളത്തിലും ആരാധകരുടെ പ്രിയ്യപ്പെട്ട നടിയാണ്. എന്നാല്‍, തെന്നിന്ത്യന്‍ അഭിനേതാക്കള്‍ക്ക് ബോളിവുഡില്‍ ഒരുകാലത്ത് നേരിടേണ്ടവന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.
തെന്നിന്ത്യക്കാര്‍ക്ക് ഒരുകാലത്ത് ബോളിവുഡില്‍ വലിയ പരിഹാസം നേരിടേണ്ടിവന്നിരുന്നതായി അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, ഇന്ന് അത്തരം കളിയാക്കലുകളെ ഗൗനിക്കാറില്ലെന്നും തെന്നിന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
'അത്തരം കളിയാക്കലുകളില്‍ ആദ്യമൊക്കെ എനിക്കും വിഷമം തോന്നിയിരുന്നു. എനിക്കും കുട്ടിക്കാലത്ത് ഇത്തരം കളിയാക്കലുകള്‍ നേരിടേണ്ടിവന്നു.' മധുബാല പറഞ്ഞു.
'നമ്മള്‍ ഇന്ത്യക്കാരാണ്. എന്തിനാണ് പരസ്പരം കളിയാക്കുന്നത്. അന്ന് അത്തരം കാര്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ആ സമയം അതിനോട് എങ്ങനെ പോരാടണം എന്ന് എനിക്കറിയുമായിരുന്നില്ല. സംസാരത്തില്‍നിന്ന് തെന്നിന്ത്യക്കാരാണെന്ന് തിരിച്ചറിയാതിരിക്കാന്‍ ഹിന്ദി ഒഴുക്കോടെ പറയാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു' -മധുബാല ഓര്‍ത്തെടുത്തു.
'എന്നാല്‍ ഇന്ന് സാഹചര്യം മാറി. എനിക്കിപ്പോള്‍ നാണക്കേട് ഒന്നും തോന്നാറില്ല. ഹിന്ദി സംസാരിക്കുമ്പോള്‍ എന്തെങ്കിലും തെറ്റുവന്നാലോ സംസാരത്തില്‍ തെന്നിന്ത്യന്‍ ചുവ വന്നാലോ ഞാന്‍ അതില്‍ അഭിമാനിക്കും. ഞാന്‍ തെന്നിന്ത്യക്കാരിയാണ്. ഹിന്ദി സംസാരിക്കും. എന്റെ ഹിന്ദി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം തോന്നിയാല്‍ എന്നെ അത് ബാധിക്കില്ല, ഞാനത് പഠിക്കാന്‍ ശ്രമിക്കും. എന്നാല്‍, ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ തെന്നിന്ത്യന്‍ എന്ന ടാഗിനെ ഭയപ്പെട്ടിരുന്നു. ആ പേടിയില്‍ ഞാന്‍ ഉറുദു പഠിക്കാന്‍പോലും ശ്രമിച്ചു.'-അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Madhubala opens up astir facing prejudice arsenic a South Indian successful Bollywood
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·