27 June 2025, 09:10 PM IST

ബർക്ക സിങ് | Photo: Instagram/ Barkha Singh
കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ബര്‍ക്ക സിങ്. ഒരു തെന്നിന്ത്യന്‍ ചിത്രത്തിലെ അവസരത്തിനായി 'കോംപ്രമൈസ്' ചെയ്യേണ്ടിവരുമെന്ന് ഇ- മെയില്‍ വഴി ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലാണ് ബര്‍ക്ക സിങ് നടത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരീസായ ക്രിമിനല്‍ ജസ്റ്റിസ് സീസണ്‍ 4-ന്റെ പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് ബര്‍ക്ക സിങ്ങിന്റെ തുറന്നുപറച്ചില്‍. ഇ- മെയില്‍ വഴിയുള്ള കാസ്റ്റിങ് കൗച്ച് ആവശ്യം വിചിത്രമായി തോന്നിയെന്നും നടി അഭിപ്രായപ്പെട്ടു.
'ഒരുദക്ഷിണേന്ത്യന്‍ ചിത്രത്തിലെ അവസരത്തിനായി കോംപ്രമൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ- മെയില്‍ ലഭിച്ചു. ഇത്രയും ഷൂട്ടിങ് ദിവസം വേണ്ടിവരും. വിട്ടുവീഴ്ച ചെയ്യേണ്ടിവരും, എന്നായിരുന്നു ഇ- മെയിലിന്റെ ഉള്ളടക്കം'- നടി പറഞ്ഞു.
അത്രയും സാധാരണമായതിനാലാണ് രേഖാമൂലം ആവശ്യപ്പെടുന്നത്. താന്‍ ആരോടാണ് വിട്ടുവീഴ്ച ചെയ്യേണ്ടതെന്ന് മാത്രം അയാള്‍ പറഞ്ഞില്ല. വെറും പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ സംഭവമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Barkha Singh reveals receiving an email demanding compromise for a South Indian movie role
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·