തെരുവു നായകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലും കരയുന്ന ആളാണ് വിസ്മയ മോഹന്‍ലാല്‍; പ്രതികരണവുമായി മേജര്‍ രവി

1 day ago 1

Samayam Malayalam23 Jul 2026, 7:09 p.m. IST

വിയത്‌നാമില്‍ ഒരു തെരുവ് നായയെ ഒരാള്‍ അടിക്കുന്നത് കണ്ടപ്പോള്‍ മായ അതിനെ ദത്ത് എടുത്തു. ഇന്ത്യന്‍ ഗവണ്‍മെന്റിറ്റിന്റെ പെര്‍മിഷന്‍ വാങ്ങിച്ച് അതിനെ നാട്ടിലേക്ക് കൊണ്ടുവന്ന് ഇപ്പോള്‍ വീട്ടില്‍ വളര്‍ത്തുന്നു. അങ്ങനെയുള്ള മായയ്ക്ക് ഒരു കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടാല്‍ സങ്കടം വരും. അതിനോടാണ് മായ പ്രതികരിച്ചത്, അല്ലാതെ അത് പാറ്റ സംഘടനയ്ക്കുള്ള പിന്തുണയല്ല എന്ന് മേജര്‍ രവി പറയുന്നു

vismaya mohanlal large   raviവിസ്മയയുടെ പ്രതികരണത്തെ കുറിച്ച് മേജർ രവി
ഡല്‍ഹിയില്‍ നടക്കുന്ന ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തില്‍ പ്രതികരണവുമായി ഇതിനോടകം പല സെലിബ്രിറ്റികളും രംഗത്തെത്തിക്കഴിഞ്ഞു. വിഷയത്തില്‍ വിശദമായ പഠനം നടത്തിയതിന് ശേഷമാണ് മേജര്‍ രവി യുടെ പ്രതികരണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് താന്‍ മനസ്സിലാക്കിയ കാര്യങ്ങളെ കുറിച്ച് മേജര്‍ രവി പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തെ ഒരിക്കലും അനുകൂലിക്കുന്നില്ല, നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന വിഷയത്തിലും നടപടികള്‍ വേണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതല്ല എന്ന് മേജര്‍ രവി വ്യക്തമാക്കുന്നു.

നീറ്റ് പരീക്ഷ ചോര്‍ച്ച വിവാദത്തിന്റെ പേര് പറഞ്ഞുകൊണ്ട് നടക്കുന്നത് വാസ്തവത്തില്‍ രാജ്യദ്രോഹപരമായ കാര്യങ്ങളാണ്. അതിനായി വിദേശത്ത് നിന്ന് പണമൊഴുകുന്നതടക്കമുള്ള കാര്യങ്ങളുണ്ട്, പാറ്റ സംഘടന രൂപപ്പെട്ടതിന് പിന്നിലെ അജണ്ട മറ്റൊന്നാണ്, അതില്‍ വിദ്യാര്‍ത്ഥികള്‍ പെട്ടുപോയതാണ്. ഇതിനെ മുതലെടുത്ത് കോണ്‍ഗ്രസ് - മാര്‍ക്കിസ്റ്റ് പാര്‍ട്ടികളും രംഗത്തെത്തുന്നു. പരീക്ഷ പേപ്പര്‍ ചോര്‍ന്ന വിവാദത്തില്‍ വിദ്യഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ന്യായം, എന്തിന് മോദി ജിയുടെ രാജി ആവശ്യപ്പെടുന്നു. പ്രേക്ഷഭത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റ് മുദ്രാവാക്യങ്ങളും പരീക്ഷയുമായി ബന്ധപ്പെട്ടതല്ല എന്നാണ് മേജര്‍ രവിയുടെ നിരീക്ഷണം.

Samayam Malayalamഞാനൊരു മോശം അമ്മയാണോ; സോളോ ട്രിപ്പില്‍ വിങ്ങി കരഞ്ഞ് പേളി മാണി, ശ്രീനി ഇല്ലാതെ പറ്റില്ല!
ഉറ്റ സുഹൃത്തായ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചല്ലോ എന്ന് എന്നോട് പലരും വിളിച്ച് ചോദിക്കുന്നുണ്ട്. എനിക്ക് ജനിച്ചന്ന് മുതല്‍ അറിയാവുന്ന കുട്ടിയാണ് മായ. ആ കുട്ടിയുടെ സ്വഭാവം എന്താണെന്നും എനിക്കറിയാം. അവള്‍ക്ക് രാഷ്ട്രീയത്തെ കുറിച്ചൊന്നും വലിയ അറിവ് ഇല്ല. വളരെ മനുഷ്യത്വമുള്ള ആളാണ്. കുട്ടിക്കാലം മുതലേ ഒരു നാല്‍ക്കാലി, ഒരു പട്ടി, ഒരു തെരുവുനായ ഉപദ്രവിക്കുന്നത് കണ്ടാല്‍ അതിന്റെ പുറകെ കരഞ്ഞുകൊണ്ട് ഓടുന്ന മായയെ ഞാന്‍ കണ്ടിട്ടുണ്ട്. അതിനെ രക്ഷിക്കീ, അതിനെ എടുത്തുകൊണ്ടുവരൂ എന്ന് പറഞ്ഞുകൊണ്ട്.


അടുത്തിടെ നടന്നിട്ടുള്ള ഒരു കാര്യം പറയാം, മായ പഠിച്ചത് വിയത്‌നാമിലാണ്. അവിടെ ഒരു തെരുവുനായയെ ഒരാള്‍ ആക്രമിക്കുന്നത് കണ്ടിട്ട് അതിനെ അഡോപ്റ്റ് ചെയ്തിട്ട് ഇന്ത്യന്‍ ഗവണ്‍മെന്റുമായി സംസാരിച്ച്, അതിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള അനുവാദം വാങ്ങി ആ നായയെ ഇങ്ങോട്ടു കൊണ്ടുവന്നു. ഇപ്പോള്‍ അതിനെ വീട്ടില്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതാണ് മായയുടെ മനസ്സ്. അങ്ങനെയുള്ള മായ ഒരു കുട്ടിയെ അടിക്കുന്ന ദൃശ്യം കണ്ടപ്പോള്‍, അതിന്റെ പേരിലൊരു പോസ്റ്റിട്ടു. അത് പരപൂര്‍ണമായി കോക്രോച്ച് പാര്‍ട്ടിയ്ക്കുള്ള സപ്പോര്‍ട്ടായി പറഞ്ഞുകൊണ്ട് ഏറ്റെടുത്തു. എനിക്കറിയാവുന്ന മായയ്ക്ക് ഈ സംഭവത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചൊന്നും അറിയില്ല എന്നതാണ് സത്യം- മേജര്‍ രവി പറഞ്ഞു
Read Entire Article