തെറാപ്പിയെക്കാൾ ഇത് ചെലവ് കുറഞ്ഞതാണ്, ലാഭവും; വേർപിരിയൽ വിവാദങ്ങൾക്കിടയിൽ തന്റെ ഹീലിങ് പ്രോസസിനെ കുറിച്ച് ആർതി രവി

5 months ago 6

Authored by: അശ്വിനി പി|Samayam Malayalam26 Jul 2025, 11:08 am

ഭാര്യ ആർതിയിൽ നിന്നും ഉണ്ടായ മാനസിക പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും സഹിക്കാനാവാതെയാണ് താൻ കെനീഷാ ഫ്രാൻസിസിന്റെ അടുത്ത് തെറാപ്പിക്കായി എത്തിയത് എന്നും, ആ സൗഹൃദം തനിക്ക് ബലം നൽകി എന്നുമാണ് ജയം രവി പറഞ്ഞിരുന്നത്. അതിനെ കളിയാക്കും വിധമാണ് ഇപ്പോൾ ആർതി രവിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

ആർതി രവിആർതി രവി
നടൻ ജയൻ രവിയും ഭാര്യ ആർതിയും തമ്മിലുള്ള വിവാഹ മോചനത്തിന്റെ തർക്കം വൻ വൈറലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നടത്തിയ വാദപ്രദിവാദങ്ങളും പോസ്റ്റുകളും വൻ വൈറലായതിന് പിന്നാലെ, അത് അവസാനിപ്പിക്കണം എന്ന് കോടതി തന്നെ അറിയിച്ചു. ഇപ്പോൾ വിവാഹ മോചന നടപടികൾ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ ആർതി രവി പങ്കുവച്ച പോസ്റ്റ് വീണ്ടും വൈറലാവുന്നു.

ഈ പ്രശ്നങ്ങളിലെ വേദനകളിൽ നിന്ന് ഞാൻ എങ്ങനെ പുറത്തു കടക്കുന്നു എന്നതിനെ കുറിച്ചാണ് ആർതിയുടെ പോസ്റ്റ്. തന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ് എന്ന് കാണിക്കുന്ന പത്തൊൻപത് ഫോട്ടോകളും, അതിനോരോന്നിനും അടിക്കുറിപ്പും എഴുതിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.

Also Read: എന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹം ഉണ്ടാവും എന്ന് കരുതിയില്ല, പ്രശാന്തും ഞാനും കുട്ടികളെ പോലെയാണ് ജീവിക്കുന്നത്- ലെന

മെഡിറ്റേഷൻ, യോഗ, വ്യായാമം, കുട്ടികൾക്കൊപ്പമുള്ള സമയം, വളർത്തു നായയ്ക്കൊപ്പമുള്ള സമയം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത്, വായിക്കുന്നത്, തനിക്ക് വേണ്ടി സമയം കണ്ടെത്തുന്നത് എന്നിങ്ങനെ പോകുന്നു ഓരോ ഫോട്ടോകളും.

അതിലൊന്ന് വിഷമങ്ങളും, ചിന്തകളും ഒരു പുസ്തകത്തിൽ എഴുതി വയ്ക്കുന്നതായ ഒരു ഫോട്ടോയും ഉണ്ട്. ഇങ്ങനെ ജേർണൽ ചെയ്യുന്നത് തെറാപ്പിയെക്കാൾ ചെലവ് കുറഞ്ഞതും ലാഭവുമാണ് എന്നാണ് ആ ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. മാത്രമല്ല ഇത് സ്റ്റേഷനറിയിൽ ലഭിക്കും. പ്രശ്നങ്ങളിൽ നിന്ന് പുറത്തുകടക്കാനാണ് തെറാപ്പിയുടെ ഭാഗമായി കെനിഷാ ഫ്രാൻസിസിനെ കണ്ടുമുട്ടിയത് എന്നും സുഹൃത്തുക്കളായത് എന്നും ജയം രവി പറഞ്ഞിരുന്നു. അതിനെ കളിയാക്കുന്ന വിധമാണ് ആ ഫോട്ടോയും ക്യാപ്ഷനും.

'ഇന്ത്യക്കാരെ നിയമിക്കേണ്ട'; ആശങ്കപ്പെടുത്തുന്ന ട്രംപിൻ്റെ ആഹ്വാനം


ഗായക കൂടെയായ കെനിഷ ഫ്രാൻസിസ് ആണ് താനുമായുള്ള ജയം രവിയുടെ വേർപിരിയലിന് കാരണം എന്ന് ആർതി ആരോപിച്ചിരുന്നു. സാധാരണ ഭാര്യ- ഭർത്താക്കന്മാർക്കിടയിലെ പ്രശ്നങ്ങൾ മാത്രമേ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അത് കെനിഷാ മുതലെടുത്തു. തെറാപ്പിസ്റ്റുമായി സൗഹൃദത്തിലായതോടെ, തന്നിൽ നിന്ന് അകലാൻ രവിയ്ക്ക് എളുപ്പമായി എന്നായിരുന്നു ആർതി രവി പറഞ്ഞത്. എന്നാൽ സൗഹൃദത്തിനപ്പുറമുള്ള ബന്ധമില്ല എന്ന് രവിയും കെനിഷായും ആവർത്തിച്ചു. ഇരുവരും തങ്ങളുടെ പുതിയ ആൽബം, യാത്രകൾ, ഷോകൾ എന്നിങ്ങനെ തിരക്കിലാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article