തെറ്റായ ആരോപണം, ഒരു ജീവിതം തകർക്കാമെന്ന് ഷംന; നിങ്ങളെങ്കിലും ഒരുവാക്ക് പറഞ്ഞല്ലോ, ജീവിതത്തിൽ അഭിനയിക്കാത്ത നടിയെന്ന് ഫാൻസ്‌

1 day ago 3

Authored by: ഋതു നായർ|Samayam Malayalam20 Jan 2026, 9:05 americium IST

മുത്തേ നീയില്ലാതെ എങ്ങനെ ഈ അമ്മ ജീവിക്കും എന്ന് നിൻ്റെ അമ്മ നിശ്ചലമായി കിടക്കുന്ന നിൻ്റെ അരികിൽ നിന്ന് കരഞ്ഞ് പറഞ്ഞപ്പോൾ ചങ്കിടറി പോയി വല്ലാത്ത വിഷമം തോന്നി.

kerala autobus  harassment shamna kasim shared an affectional  enactment      societal  media supports her words(ഫോട്ടോസ്- Samayam Malayalam)
തീരാനോവായി മാറുകയാണ് ദീപക് എന്ന ചെറുപ്പക്കാരൻ. ബസ് യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം ആണ് ദീപക്കിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. ഇപ്പോഴിതാ ദീപക്കിന്റെ കുടുംബത്തെ കുറിച്ച്, അവരുടെ വേദനയിൽ പങ്കാളി ആവുകയാണ് ഷംന കാസിം . മറ്റൊരു നടി പോലും കഴിഞ്ഞദിവസം വരെ പ്രതികരണം നൽകി എത്തിയിരുന്നില്ല. ഇതിന് ഷംനക്ക് അഭിനന്ദനപ്രവാഹവും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്

ഷംനയുടെ വാക്കുകൾ

സ്ത്രീകളെ ഉപദ്രവിക്കുന്നവർ ഉണ്ടെങ്കിലും, അതിനെ നേരിടാൻ നിയമവഴികൾ നമ്മുക്ക് ലഭ്യമാണ്.
കേരളത്തിൽ, നിങ്ങൾക്ക് ബസിൽ തന്നെ പോലീസ്സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെടാം.
അതുമില്ലെങ്കിൽ, നേരിട്ട് പോലീസ്സ്റ്റേഷനിൽ പോയി പരാതി നൽകാം.

ഒരു തെറ്റായ ആരോപണം, ഒരു ജീവിതം തകർക്കാം.
ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ — ഒരിക്കലും നിർത്താനാവാത്ത വേദനയാണ്.

ഞാൻ കണ്ട വീഡിയോയിൽ, ആ യുവാവ് തെറ്റുകാരനായി എനിക്ക് തോന്നുന്നില്ല.
ഇനി ഒരാളും ഇത്തരമൊരു അവസ്ഥ അനുഭവിക്കേണ്ടി വരാതിരിക്കട്ടെ.

പ്രിയ ദീപക്, മാപ്പ്. അമ്മയോടും അച്ഛനോടും മാപ്പ് പറഞ്ഞുകൊണ്ടാണ് ഷംന വാക്കുകൾ അവസാനിപ്പിച്ചത്.

നടൻ വിനോദ് കോവൂർ പങ്കുവച്ച പോസ്റ്റ്


ഇനി ഒരു വീഡിയോ എടുക്കാൻ അവളുടെ കൈ പൊങ്ങില്ല ഈ സമൂഹം മുഴുവൻ ആൺ പെൺ ഭേദമില്ലാതെഅവളെ തെറി വിളിച്ച് കൊണ്ടിരിക്കുകയാണ്. നിന്നെ മരണത്തിന് വിട്ട് കൊടുത്തിട്ട് അവൾ ഇനി സമാധാനമായ് ജീവിക്കാൻ പോണില്ല സോഷ്യൽ മീഡിയയിൽ വ്യൂവേഴ്സിനെ ഉണ്ടാക്കാൻ അവൾ കാണിച്ച നെറികെട്ട രീതിയായിരുന്നു അത്. അത്രയേറെ മനസിനെ വിഷമിപ്പിച്ചത് കൊണ്ടാവാം നീ മരണത്തിന് കീഴടങ്ങിയതെന്ന് മനസിലാക്കുന്നു. എന്നാലും നീ മരിക്കരുതായിരുന്നു എന്ന് ഒരു വേള ആഗ്രഹിച്ച് പോയി അവൾക്കെതിരെ നിയമനടപടികളുമായ് ഒന്ന് പോരാടാമായിരുന്നു . പക്ഷെ അതിനൊന്നും കാത്ത് നില്ക്കാതെ നീ നിൻ്റെ തീരുമാനം നടപ്പിലാക്കി. ഏത് നിമിഷത്തിലാണ് ആ ബസിൽ യാത്ര ചെയ്യാൻ നിനക്ക് തോന്നിയത് എന്ന് ചിന്തിച്ച് പോകുന്നു. നിൻ്റെ അമ്മയുടെ ചുടുകണ്ണീരിൽ അവൾ വെന്തുനീറും.കൃത്യമായ തെളിവില്ല എന്നൊക്കെ പറഞ്ഞ് കേസിൽ നിന്ന് ഒരു പക്ഷെ അവൾ ഊരി പോരും പക്ഷെ മന:സാക്ഷി കോടതിയിൽ അവൾ ശിക്ഷിക്കപ്പെടും തീർച്ച.

നെറികെട്ട ലോകമാണ് ദീപക്കേ കലികാലമാണ് ഇതിലും വലുതൊക്കെ സംഭവിക്കും ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ . അടുത്ത ഇര ഇനി ആരാണാവോ ?നഷ്ട്ടം നിൻ്റെ മാതാപിതാക്കൾക്കാണ് അവരുടെ ഏക പ്രതീക്ഷ നീയായിരുന്നു നീ . ഇങ്ങനെ ചില വൃത്തികെട്ടവൾമാർ ഇത്തരം ഒരു പോസ്റ്റ് ഇടുമ്പോൾ അത് ഉടനെ ഷെയർ ചെയ്യുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട് ഷെയർ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ഒന്ന് ആലോചിക്കണം ഒരാളുടെ മാത്രം വാക്കുകൾ കേട്ട് പ്രതികരിക്കരുത് .ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്ന് ഓർക്കണം.

ഷെയർ ചെയ്ത പലർക്കും ഇപ്പോൾ ഒരു കുറ്റബോധം തോന്നുന്നുണ്ടാവാം ഇനി തോന്നീട്ട്കാര്യമില്ലല്ലോ ?എന്തായാലും മനസിനെ മരവിപ്പിച്ച ഒരു മരണമായി പോയി ദീപക്ക് എന്ന ചെറുപ്പക്കാരൻ്റേത്. ഇങ്ങനെ ഒരു അനുഭവം ബസിൽ വെച്ച് ഉണ്ടായാൽ ഉടനെ കണ്ടക്ടറോടോ ഡ്രൈവറോടോ പറഞ്ഞ് ബസ് പോലീസ് സ്റ്റേഷനിലേക്ക് എടുക്കാൻ പറയാമായിരുന്നില്ലേ ആ നികൃഷ്ഠജീവിക്ക് .അതവൾ ചെയ്തില്ല അപ്പോൾ അവളുടെ ഉദ്ദേശം വീഡിയോ വൈറൽ ആക്കുക എന്നത് മാത്രമായിരുന്നു പഠിപ്പും വിദ്യാഭ്യാസവും മാത്രം പോര വിവേകം എന്നൊന്ന് ഉണ്ട് അത് അവൾക്ക് ഇല്ലാതെ പോയി. എന്തായാലും പുറത്തിറങ്ങണ്ട മോളെ ഏതെങ്കിലും ഒളിതാവളത്തിലേക്ക് രക്ഷപ്പെട്ടോ ഇല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ നിന്നെ കല്ലെറിഞ്ഞ് കൊല്ലും.

ഒരിക്കലും കണ്ടിട്ടില്ലാത്ത ദീപക്കേ നിൻ്റെ ആത്മാവിന് തിത്യശാന്തി ലഭിക്കട്ടെ നിൻ്റെ മാതാപിതാകൾക്ക് സഹിക്കാനും പൊറുക്കാനുമുള്ള കഴിവ് ദൈവം കൊടുക്കട്ടെ. ദീപക്കിന് നീതി ലഭിക്കണം. ദീപക്കിനെ ഇല്ലാതാക്കിയ ആ പെൺപിശാചിന് തക്കതായ ശിക്ഷ കിട്ടണം അവൾ പഠിക്കണം.

Read Entire Article