തെറ്റായ ഉള്ളടക്കം; ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു

8 months ago 8

28 April 2025, 11:34 AM IST

Shoaib Akhtar

ഷുഐബ് അക്തർ. Photo: AFP

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. നിരവധി പാകിസ്താന്‍ യുട്യൂബ് ചാനലുകള്‍ നിരോധിച്ചതിന്റെ കൂട്ടത്തിലാണ് അക്തറിന്റേതും നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡോണ്‍ ന്യൂസ്, എആര്‍വൈ ന്യൂസ്, സമാ ടിവി, ജിയോ ന്യൂസ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അക്തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി.

ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവുകാരണം ഈ ഉള്ളടക്കം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിള്‍ ട്രാന്‍സ്പാരന്‍സി റിപ്പോര്‍ട്ട് (transparencyreport.google.com) സന്ദര്‍ശിക്കുക എന്നാണ് ഈ യുട്യൂബ് ചാനലുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്നത്.

ഏപ്രില്‍ 22-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പഹല്‍ഗാമിലെ ബൈസാരണ്‍ വാലിയില്‍ ഭീകരാക്രമണമുണ്ടായത്. 25 ടൂറിസ്റ്റുകളും ഒരു കശ്മീര്‍ സ്വദേശിയുമുള്‍പ്പെടെ 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാല് ഭീകരര്‍ രണ്ട് സംഘമായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്.

Content Highlights: Shoaib Akhtar`s YouTube Channel Banned successful India

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article