തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ ഫൈസൽ മുൻപും നടത്തിയിട്ടുണ്ട്; ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാൻ

5 months ago 5

നിക്കും കുടുംബത്തിനുമെതിരെ സഹോദരൻ ഫൈസൽ ഖാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാൻ. കുടുംബത്തിനൊപ്പംനടത്തിയ സംയുക്ത പ്രസ്താവനയിലാണ് ആമിർ ഖാൻ ഫൈസൽഖാന്റെ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞത്. ഇതാദ്യമായല്ല ഫൈസൽ ഖാൻ കാര്യങ്ങളെ തെറ്റിദ്ധാരണാജനകമായ രീതിയിൽ ചിത്രീകരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ പൂട്ടിയിട്ടുവെന്നും തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞുവെന്നുമാണ് ഫൈസൽ ഖാൻ ആരോപിച്ചത്.

ആമിർഖാൻ, അമ്മ സീനത്ത് താഹിർ ഹുസൈൻ, സഹോദരി നിഖത് ഹെഗ്‌ഡെ എന്നിവരാണ് ഫൈസൽ ഖാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയത്. ഫൈസൽ ഖാൻ നടത്തിയ പരാമർശങ്ങൾ വേദനാജനകവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണെന്ന് ആമിറും കുടുംബവും പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ തങ്ങളെല്ലാവരും ദുഃഖിതരാണ്. ഇതാദ്യമായല്ല ഫൈസൽ ഈ സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കുന്നത്. അതിനാൽ, തങ്ങളുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കേണ്ടതും ഒരു കുടുംബമെന്ന നിലയിൽ തങ്ങളുടെ ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കേണ്ടതും ആവശ്യമാണെന്ന് കരുതുന്നുവെന്നും ആമിറും കുടുംബവും പ്രസ്താവനയിൽ പറഞ്ഞു.

'ഫൈസലുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും ഒരു കുടുംബമെന്ന നിലയിൽ ഒന്നിച്ചും, ഒന്നിലധികം മെഡിക്കൽ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചും, സ്നേഹത്തിന്റെയും അനുകമ്പയുടെയും അദ്ദേഹത്തിന്റെ വൈകാരികവും മാനസികവുമായ സൗഖ്യത്തെ പിന്തുണയ്ക്കാനുള്ള ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്. ഇക്കാരണത്താൽ, ഞങ്ങളുടെ കുടുംബത്തിന് വന്നുചേർന്ന വേദനാജനകവും പ്രയാസകരവുമായ ഒരു കാലഘട്ടത്തിന്റെ വിശദാംശങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നതിൽനിന്ന് ഞങ്ങൾ വിട്ടുനിൽക്കുകയായിരുന്നു. മാധ്യമങ്ങൾ ഈ വിഷയത്തിൽ സഹാനുഭൂതി കാണിക്കണം.ഈ വിഷയത്തെ പ്രകോപനപരവും വേദനാജനകവുമായ ഗോസിപ്പുകളാക്കി മാറ്റുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു.' കുടുംബാം​ഗങ്ങൾ പറയുന്നു.

റീന ദത്ത, ജുനൈദ് ഖാൻ, ഇറ ഖാൻ, ഫർഹത് ദത്ത, രാജീവ് ദത്ത, കിരൺ റാവു, സന്തോഷ് ഹെഗ്‌ഡെ, സെഹർ ഹെഗ്‌ഡെ, മൻസൂർ ഖാൻ, നുസ്ഹത് ഖാൻ, ഇമ്രാൻ ഖാൻ, ടിന ഫൊൻസെക, സൈൻ മേരി ഖാൻ, പാബ്ലോ ഖാൻ എന്നിവരുടെ പേരും പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തനിക്ക് സ്‌കിസോഫ്രീനിയ ആണെന്നും താനൊരു ഭ്രാന്തനാണെന്നുമാണ് തന്റെ കുടുംബം പറഞ്ഞതെന്നാണ് പിങ്ക് വില്ലയോട് സംസാരിക്കവേ ഫൈസൽ ഖാൻ ആരോപിച്ചത്. പുറത്തിറങ്ങിയാല്‍ താന്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. ആമിര്‍ ഖാനാണ് തന്നെ മുറിയില്‍ പൂട്ടിയിട്ടത് എന്നും അദ്ദേഹം പറഞ്ഞു. ആമിര്‍ ഖാനൊപ്പം നേരത്തേ മേള എന്ന ചിത്രത്തില്‍ ഫൈസല്‍ ഖാന്‍ അഭിനയിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ആമിര്‍ തന്നെ കൂട്ടിലടച്ചതായി ഫൈസല്‍ നേരത്തേയും പറഞ്ഞിരുന്നു. നിലവില്‍ കുടുംബത്തില്‍ നിന്ന് വേര്‍പെട്ട് മുംബൈയില്‍ തന്നെ മറ്റൊരിടത്താണ് താമസിക്കുന്നത്.

Content Highlights: Aamir Khan Family Releases Statement Addressing Faissal Khan's Allegations

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article