28 July 2025, 06:33 PM IST

ദൃശ്യങ്ങളിൽ നിന്ന്
ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം 'ആകാശം ലോ ഒക താര'യുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. ദുൽഖറിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു ഇളംകാറ്റുപോലെ തലോടുന്ന സിനിമ, എന്ന അടിക്കുറിപ്പോടെയാണ് സാമൂഹികമാധ്യമങ്ങളിൽ ഫസ്റ്റ് ഗ്ലിംസ് വന്നിരിക്കുന്നത്.
മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനിയാണ് ഈ ദുൽഖർ സൽമാൻ ചിത്രം ഒരുക്കുന്നത്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ഒന്നിച്ചവതരിപ്പിക്കുന്നു. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി 'ആകാശം ലോ ഒക താര' പ്രേക്ഷകരുടെ മുന്നിൽ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: First glimpse of Dulquer Salmaan`s Telugu movie Aakasamlo Oka Tara Glimpse





English (US) ·