തെലുങ്ക് നടൻ അഖിൽ അക്കിനേനി വിവാഹിതനായി, വധു സൈനബ്

7 months ago 6

06 June 2025, 05:33 PM IST

Akhil Akkineni Marriage

അഖിൽ അക്കിനേനിയുടെ വിവാഹചിത്രങ്ങൾ | ഫോട്ടോ: X

തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് ആണ് വധു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ വസതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഇരുവരുടേതും പ്രണയ വിവാഹമാണ്. തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയുടേയും മുൻകാല തെന്നിന്ത്യൻ നടി അമലയുടേയും മകനാണ് അഖിൽ.

തെലുങ്ക് ആചാരമനുസരിച്ച് പുലർച്ചെ മൂന്നുമണിക്കായിരുന്നു വിവാഹം. വെള്ളനിറത്തിലുള്ള വസ്ത്രമാണ് നവദമ്പതികൾ ചടങ്ങിൽ ധരിച്ചത്.വെള്ള കുർത്തയും പഞ്ചയുമായിരുന്നു അഖിലിന്റെ വേഷം. അതിന് ചേർന്ന അം​ഗ വസ്ത്രവും അണിഞ്ഞു. വെളുപ്പും സ്വർണനിറവും നിറഞ്ഞ പട്ടുസാരിയും വജ്രാഭരണങ്ങളുമായിരുന്നു സൈനബിന്റെ വേഷം.

നാ​ഗാർജുനയുടെ മകനും നടനുമായ നാ​ഗചൈതന്യയും ഭാര്യ ശോഭിത ധുലിപാലയും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. സംവിധായകൻ പ്രശാന്ത് നീൽ, ക്രിക്കറ്റ് താരം തിലക് വർമ്മ, നടൻ ശർവാനന്ദ് എന്നിവരും ചടങ്ങിനെത്തി.

വിവാഹത്തലേന്നായ വ്യാഴാഴ്ച നടന്ന ബറാത്ത് ചടങ്ങിൽ തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവി, ഭാര്യ സുരേഖ, രാംചരൺ തേജ, ഉപാസന കാമിനേനി എന്നിവർ പങ്കെടുത്തിരുന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ വരുംദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2024 നവംബറിലായിരുന്നു അഖിലിന്റെയും സൈനബിന്റെയും വിവാഹനിശ്ചയം.

Content Highlights: Telugu histrion Akhil Akkineni joined Zainab Ravdjee successful a backstage ceremony

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article