04 May 2025, 01:51 PM IST

ഗോപിചന്ദ് മലിനേനി, വിജയ് | Photo: Facebook/ Gopichand Malineni, PTI
ബോളിവുഡ് സൂപ്പര്‍താരം സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനി സംവിധാനംചെയ്ത ജാട്ട് പാന്‍ ഇന്ത്യന്‍ വിജയം നേടിയിരുന്നു. ചിത്രം വന്‍വിജയം നേടിയ സന്തോഷങ്ങള്‍ക്കിടയിലും തമിഴ് സൂപ്പര്‍താരം വിജയ്‌യുമൊത്തുള്ള ചിത്രം യാഥാര്‍ഥ്യമാവാതെ പോയതിലുള്ള നിരാശപങ്കുവെക്കുകയാണ് സംവിധായകന്‍ ഗോപിചന്ദ് മലിനേനി. രാഷ്ട്രീയത്തിലിറങ്ങാനുള്ള വിജയുടെ തീരുമാനംമൂലമാണ് തന്റെ ചിത്രം നടക്കാതെ പോയതെന്നാണ് ഗോപിചന്ദ് പറയുന്നത്.
'വീര സിംഹ റെഡ്ഡിക്കുശേഷം ഒരു കഥയുമായി വിജയ്‌യെ സമീപിച്ചു. അദ്ദേഹത്തിന് കഥ വളരെ ഇഷ്ടമായി. ഒറ്റ സിറ്റിങ്ങില്‍ തന്നെ അദ്ദേഹം സ്‌ക്രിപ്റ്റിന് ഓക്കേ പറഞ്ഞു. ചിത്രം അനൗണ്‍സ് ചെയ്യാനിരിക്കെയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി പ്രഖ്യാപിച്ചത്. അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ തെലുങ്ക് സംവിധായകന് പകരം ഒരു തമിഴ് സംവിധായകനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. തെലുങ്ക് സംവിധായകനൊപ്പം വാരിസ് എന്ന ചിത്രം ചെയ്തു നില്‍ക്കുന്ന സമയമായതിനാല്‍ വീണ്ടും തെലുങ്ക് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കരുത് എന്ന് അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു', എന്നായിരുന്നു ഗോപിചന്ദിന്റെ വാക്കുകള്‍.
2015-ല്‍ ഒരു ചിത്രത്തിന്റെ കഥയുമായി ജൂനിയര്‍ എന്‍ടിആറിനെ സമീപിച്ചതും ഗോപിചന്ദ് ഓര്‍ത്തു. സ്‌ക്രിപ്റ്റ് ഹെവിയാണെന്നും എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നല്‍കുന്ന കഥയാണ് താങ്കളില്‍നിന്ന് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു ജൂനിയര്‍ എന്‍ടിആറിന്റെ പ്രതികരണമെന്നും ഗോപിചന്ദ് ഓര്‍മിച്ചു.
2010-ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗോപിചന്ദ് എട്ടോളം ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദിലീപ് ചിത്രം ബോഡിഗാര്‍ഡിന്റെ തെലുങ്ക് റീമേക്ക് സംവിധാനംചെയ്തത് ഗോപിചന്ദായിരുന്നു.
Content Highlights: Telugu manager Gopichand Malineni reveals wherefore his movie with Vijay didn't materialize
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·