തെലുങ്ക് സിനിമയിലെ 'ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളിൽ' ഒരാളാണ് വിജയ് ദേവരകൊണ്ട -നിർമാതാവ്

8 months ago 6

09 May 2025, 09:31 PM IST

Vijay Deverakonda and Naga Vamsi

വിജയ് ദേവരകൊണ്ട, നിർമാതാവ് നാ​ഗ വംശി | ഫോട്ടോ: Instagram, Screengrab

തെലുങ്ക് സിനിമയിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് നടൻ വിജയ് ദേവരകൊണ്ടയെന്ന് നിർമാതാവ് നാ​ഗ വംശി. വിജയ്ക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ടെഴുതിയ കുറിപ്പിലാണ് നിർമാതാവ് ഇങ്ങനെ പറഞ്ഞത്. വിജയ്‌യുടെ വരാനിരിക്കുന്ന 'കിംഗ്ഡം' എന്ന സിനിമയുടെ നിർമ്മാതാവാണ് നാഗ വംശി. വിജയ്‌യെപ്പോലെ ഒരാളുമായി എങ്ങനെ സഹകരിക്കുമെന്ന് തനിക്കും സംവിധായകൻ ​ഗൗതം തിന്നനൂരിക്കും സംശയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

"ഇൻഡസ്ട്രിയിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് മുമ്പ്, ​ഗൗതവും ഞാനും ഇത്രയധികം ശക്തമായ ആറ്റിറ്റ്യൂഡുള്ള ഒരു നായകനുമായി എങ്ങനെ സിനിമ ചെയ്യുമെന്ന് ആലോചിച്ചിരുന്നു. എന്നാൽ നിങ്ങളെ കണ്ടുമുട്ടിയ ശേഷം ആ ചിന്തകളെല്ലാം മാറി." നാ​ഗ വംശി എക്സിൽ പോസ്റ്റ് ചെയ്തു.

"നിങ്ങൾ ഏറ്റവും സൗമ്യനും വിനയാന്വിതനുമായ വ്യക്തികളിൽ ഒരാളാണ്. മൈക്കുമായി സ്റ്റേജിൽ ലോകം കാണുന്ന വ്യക്തിയിൽ നിന്ന് വളരെ വ്യത്യസ്തൻ. ഞങ്ങളുടെ പ്രിയപ്പെട്ട ദേവരകൊണ്ടയ്ക്ക് ജന്മദിനാശംസകൾ! വരും വർഷങ്ങൾ നിങ്ങൾക്ക് കൂടുതൽ ബ്ലോക്ക്ബസ്റ്ററുകളും തുടർച്ചയായ വിജയങ്ങളും നൽകട്ടെ." നാഗ വംശി കുറിച്ചു. ഇതോടൊപ്പം, 'കിംഗ്ഡ'ത്തിൻ്റെ ഏറ്റവും പുതിയ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു.

'കിംഗ്ഡ'ത്തിൻ്റെ ടീസർ ഫെബ്രുവരിയിൽ പുറത്തിറങ്ങിയിരുന്നു. ചിത്രം മെയ് 30ന് തിയേറ്ററുകളിലെത്തും. വിജയ് ദേവരകൊണ്ടയും ഭാഗ്യശ്രീ ബോർസെയും അഭിനയിക്കുന്ന ഈ ചിത്രം സിത്താര എൻ്റർടെയ്ൻമെൻ്റ്‌സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നീ ബാനറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത്.

Content Highlights: Naga Vamsi, shaper of Vijay Deverakonda`s `Kingdom`, shares a heartfelt day message

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article