സാനോ ∙ ജപ്പാനെതിരായ ട്വന്റി20 മത്സരത്തിൽ സംഭവിക്കുമായിരുന്ന ചരിത്രപരമായ ഒരു അട്ടിമറിയിൽനിന്നു കഷ്ടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത്. സാനോ രാജ്യാന്തര മൈതാനത്ത്, മഴ വില്ലനായെത്തിയപ്പോൾ മത്സരം അഞ്ച് ഓവറാക്കി ചുരുക്കുകയായിരുന്നു. സ്ലോ പിച്ചിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകേണ്ടതായിരുന്നു. ബാറ്റിങ് നിരയ്ക്ക് താളം കണ്ടെത്താനാകാതെ പോയപ്പോൾ, നിശ്ചിത അഞ്ച് ഓവറിൽ വെറും 32/4 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
What you should work next
തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ ടീം വീറോടെ പോരാടുകയും ഇന്ത്യയെ അക്ഷരാർഥത്തിൽ സമ്മർദത്തിലാക്കുകയും ചെയ്തു. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ജപ്പാന് അവസാന ഓവറിൽ ജയിക്കാൻ വെറും എട്ട് റൺസ് മാത്രം മതിയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സംഭവിക്കുമോയെന്ന് ആരാധകർ ഭയന്ന നിമിഷം. എന്നാൽ അവസാന ഓവറിൽ അക്ഷർ പട്ടേൽ തന്റെ കൃത്യതയാർന്ന ബോളിങ്ങിലൂടെ ഇന്ത്യയ്ക്ക് രണ്ട് റൺസിന്റെ ആവേശജയം സമ്മാനിച്ചെങ്കിലും, ഫീൽഡ് അംപയർ ക്രിസ് തർഗേറ്റിന്റെ വിവാദപരമായ ഒരു തീരുമാനം ആ വിജയത്തിന്റെ തിളക്കം കുറച്ചു.
അവസാന ഓവറിൽ എന്താണ് സംഭവിച്ചത്?അവസാന ഓവറിലെ അവസാന നാല് പന്തിൽ 7 റൺസാണ് ജപ്പാന് വിജയിക്കാൻ വേണ്ടിയിരുന്ന. ‘സ്റ്റിക്കി ഡോഗ്’ (അമിത ഈർപ്പമുള്ള പിച്ചിൽ വെയിൽ അടിക്കുമ്പോൾ ബാറ്റിങ് കൂടുതൽ ദുഷ്കരമാകുന്ന അവസ്ഥ) പിച്ചിൽ ഇത് അത്ര എളുപ്പമായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇടംകയ്യൻ ബാറ്റർ അലക്സാണ്ടർ ഷിറായ്-പാറ്റ്‌മോർ അക്ഷർ പട്ടേലിനെതിരെ ഒരു റിവേഴ്സ് ഹിറ്റിന് ശ്രമിക്കുന്നത്. പന്ത് ബാറ്ററെ പൂർണ്ണമായും കബളിപ്പിച്ചുകൊണ്ട്, സാധാരണ നിലയിലാണ് നിന്നിരുന്നതെങ്കിൽ ലെഗ് സൈഡ് എന്ന് വിശേഷിപ്പിക്കാമായിരുന്ന ദിശയിലൂടെ കടന്നുപോയി. മുൻപ് 17 ട്വന്റി20 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള ജപ്പാൻകാരനായ ഫീൽഡ് അംപയർ ക്രിസ് തർഗേറ്റ് ഇത് വൈഡ് വിളിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി ഇത്തരം പന്തുകൾ വൈഡ് ആയി വിധിക്കാറില്ലാത്തതിനാൽ ഈ തീരുമാനം ഇന്ത്യൻ താരങ്ങളെ അമ്പരപ്പിച്ചു. തൊട്ടടുത്ത പന്തിലും സമാനമായ രീതിയിൽ അംപർ വൈഡ് വിളിച്ചതോടെ ഇന്ത്യൻ നിരയുടെ അമ്പരപ്പ് ദേഷ്യമായി മാറി. ഇതോടെ ജപ്പാന്റെ ലക്ഷ്യം നാല് പന്തിൽ അഞ്ച് റൺസായി ചുരുങ്ങിയെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം തുടർന്നു. ഈ സമയത്താണ് ഐസിസി എലൈറ്റ് പാനൽ അംഗവും ന്യൂസീലൻഡ് സ്വദേശിയുമായ ലെഗ് അംപയർ ക്രിസ് ബ്രൗൺ ഇടപെടുകയും തന്റെ സഹ അംപയറോട് തീരുമാനം തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തത്. തർഗേറ്റ് അത് അംഗീകരിച്ചതോടെ ജപ്പാന് ജയിക്കാൻ വീണ്ടും മൂന്നു പന്തിൽ 6 റൺസ് എന്നായി. ഒടുവിൽ രണ്ട് റൺസിന് വിജയിച്ച ഇന്ത്യ, ട്വന്റി20 ക്രിക്കറ്റിൽ പ്രതിരോധിച്ചു ജയിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോർ എന്ന റെക്കോർഡും സ്വന്തമാക്കി.
വൈഡ് വിധിക്കുന്നതുമായി ബന്ധപ്പെട്ട ഐസിസി നിയമങ്ങൾവൈഡ് തീരുമാനിക്കുന്ന കാര്യത്തിൽ ഐസിസി അംപർമാർക്ക് വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. ഒരു ബാറ്റർ റിവേഴ്സ് ഹിറ്റിനോ സ്വിച്ച് ഹിറ്റിനോ ശ്രമിച്ചാൽ വിക്കറ്റിന്റെ ഇരുവശങ്ങളും ഓഫ് സൈഡ് ആയി മാത്രമേ പരിഗണിക്കുകയുള്ളൂ. അതായത് പന്ത് വൈഡ് ആകണമെങ്കിൽ അത് ഔട്ടർ സ്റ്റംപിന് 75 സെന്റീമീറ്റർ പുറത്തുകൂടി പോകണം. ബാറ്റർ തന്റെ സ്റ്റാൻസ് മാറ്റുന്നതായി ഭാവിക്കുകയും പിന്നീട് പഴയ നിലയിലേക്ക് തന്നെ തിരികെ വരികയും ചെയ്താലും പിച്ചിന്റെ ഇരുവശങ്ങളും ഓഫ് സൈഡ് ആയി തന്നെ കണക്കാക്കും. എല്ലാ ഐസിസി അംപയർമാരുടെയും മാനുവലിൽ ഈ നിയമം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ യുക്തി വളരെ ലളിതമാണ്: ബാറ്റർ തന്റെ പൊസിഷൻ മാറുമ്പോൾ ലെഗ് സൈഡിലൂടെ വരുന്ന പന്തുകൾ കൂടി തനിക്ക് അടിച്ചകറ്റാൻ പാകത്തിലുള്ള പരിധിക്കുള്ളിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.
പക്ഷേ ഷിറായ്-പാറ്റ്‌മോർ കളിച്ചത് സ്വിച്ച് ഹിറ്റ് അല്ലായിരുന്നല്ലോ?അതിൽ കാര്യമില്ല. ബാറ്റർ കൈകളുടെ ഗ്രിപ്പിൽ മാറ്റം വരുത്താത്ത ‘റിവേഴ്സ് ഹിറ്റിനും’, കൈകളുടെ പൊസിഷൻ മാറ്റുന്ന ‘സ്വിച്ച് ഹിറ്റിനും’ ഈ നിയമം ഒരുപോലെ ബാധകമാണ്.
ബാറ്റർ പൊസിഷൻ മാറ്റിയത് അക്ഷർ പന്ത് എറിഞ്ഞതിന് ശേഷമല്ലേ?ഠനിലവിലെ നിയമങ്ങൾ അനുസരിച്ച് അതിനും പ്രസക്തിയില്ല. ബാറ്റർ ഏതു സമയത്താണ് പൊസിഷൻ മാറുന്നത് എന്നത് സ്വിച്ചിങ്ങിലൂടെ ലഭിക്കുന്ന ആനുകൂല്യത്തെ ബാധിക്കുന്നില്ല എന്നാണ് നിയമം പറയുന്നത്. അതുകൊണ്ട് തന്നെ ബാറ്റർ അങ്ങനെ ചെയ്താൽ വൈഡ് തീരുമാനിക്കുന്നതിനായി പിച്ചിന്റെ ഇരുവശങ്ങളും ഓഫ് സൈഡ് ആയി തന്നെ കണക്കാക്കും.
അംപയറുടെ തീരുമാനം അന്തിമമല്ലേ?ഈ മത്സരത്തിൽ ടിവി അംപയറോ ഡിആർഎസോ ഉണ്ടായിരുന്നില്ല. അടുത്ത പന്ത് എറിയുന്നതിന് മുൻപ് വരെ തങ്ങളുടെ തീരുമാനം മാറ്റാനുള്ള പൂർണ അധികാരം ഓൺ-ഫീൽഡ് അംപയർമാർക്കുണ്ട്.
എന്തുകൊണ്ട് അവർ ആദ്യത്തെ വൈഡ് തീരുമാനം മാറ്റിയില്ല?
ആദ്യത്തെ വൈഡ് കോൾ ക്രിസ് ബ്രൗൺ ഉൾപ്പെടെയുള്ള എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരിക്കാം. അതുകൊണ്ട് തന്നെ തൊട്ടടുത്ത പന്ത് എറിയുന്നതിന് മുൻപ് അതിനോട് പ്രതികരിക്കാൻ ആർക്കും സമയം കിട്ടിക്കാണില്ല. എന്നാൽ ഒരു തെറ്റ് സംഭവിച്ചു എന്നത് രണ്ടാമതും അതേ തെറ്റ് ആവർത്തിക്കുന്നതിനുള്ള ന്യായീകരണമല്ലല്ലോ.
എന്തുകൊണ്ട് ടിവി അംപയർ ഉണ്ടായിരുന്നില്ല?സാനോ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മറ്റു രാജ്യാന്തര സ്റ്റേഡിയങ്ങളിലെപ്പോലെ ഡിആർഎസ് സംവിധാനങ്ങൾക്കോ തേർഡ് അംപയർക്ക് പരിശോധിക്കാനുള്ള ക്യാമറകൾക്കോ ഉള്ള അത്യാധുനിക സൗര്യങ്ങൾ ഈ ചെറിയ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല. സൗഹൃദമത്സരമായതിനാൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കിയിരുന്നുമില്ല.
English Summary:





English (US) ·