21 August 2025, 08:18 PM IST

ലിറിക്കൽ വീഡിയോയിൽനിന്ന്
ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര'യിലെ ദുപ്പട്ട വാലിയെന്ന ആദ്യ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സഞ്ജിത് ഹെഡ്‌ഗെയും അനില രാജീവുമാണ് 'ദുപ്പട്ട വാലി'യെന്ന റൊമാന്റിക് സോങ് പാടിയിരിക്കുന്നത്.
റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29-ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും സംവിധായകനുമായ അല്‍ത്താഫ് സലീമാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറ്റില്‍ ആഷിക് ഉസ്മാന്‍ ചിത്രം നിര്‍മിക്കുന്നു.
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായുണ്ട്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിധിന്‍ രാജ് അരോള്‍ കൈകാര്യം ചെയുന്നു. മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്.
Content Highlights: Duppattawaali|Odum Kuthira Chaadum Kuthira|Fahadh Faasil, Kalyani
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·