Published: October 11, 2025 10:54 AM IST Updated: October 11, 2025 11:54 AM IST
1 minute Read
ദുബായ് ∙ തന്റെ അറിവോടെയല്ലാതെ ഏഷ്യാ കപ്പ് ട്രോഫി സ്ഥാനം മാറ്റുകയോ ഇന്ത്യയ്ക്കു കൈമാറുകയോ ചെയ്യരുതെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മുഹ്സിൻ നഖ്‌വി. എസിസിയുടെ ദുബായിലെ ആസ്ഥാനത്താണ് ഇപ്പോൾ ട്രോഫിയുള്ളത്.
തന്റെ അറിവില്ലാതെ അത് ഇന്ത്യൻ ടീമിനു കൈമാറാൻ പാടില്ലെന്ന് പാക്കിസ്ഥാനിലെ മന്ത്രികൂടിയായ നഖ്‌വി എസിസിക്കു നിർദേശം നൽകി. ഏഷ്യാകപ്പ് വിജയികളായ ഇന്ത്യൻ ടീം പാക്കിസ്ഥാൻകാരനായ നഖ്‌വിയിൽ നിന്നു ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതു വലിയ വിവാദമായിരുന്നു.
ഇതിന്റെ തുടർച്ചയായി നഖ്‌വി ട്രോഫി എസിസി ഓഫിസിലേക്കു കൊണ്ടുപോവുകയായിരുന്നു. ട്രോഫി കിട്ടാത്തതിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യോഗത്തിൽ പരാതി ഉന്നയിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ.
English Summary:








English (US) ·