തോക്ക് ചൂണ്ടി അഭിനയിപ്പിക്കുകയൊന്നും അല്ലല്ലോ, കാശ് വാങ്ങിയിട്ടല്ലേ; ജാന്‍വി കപൂറിന്റെ വള്‍ഗര്‍ രംഗങ്ങളെ കുറിച്ച് സംവിധായിക

4 weeks ago 7
സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദമായ സിനിമയായിരുന്നു രാം ചരണ്‍ നായകനായ പെദ്ധി എന്ന ചിത്രം. ബോളിവുഡ് താരസുന്ദരിയും താരപുത്രിയുമായ ജാന്‍വി കപൂറാണ് പെദ്ധിയില്‍ രാം ചരണിന്റെ നായികയായി അഭിനയിച്ചത്. നായിക എന്ന പേര് മാത്രമേ ഉള്ളൂ, അല്ലാത്ത പക്ഷം അവരുടെ ശരീര പ്രദര്‍ശനം മാത്രമാണ് സിനിമയില്‍ കാണിച്ചത് എന്ന വിവാദം വളരെ പെട്ടന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

സിനിമ ഒരു എന്റര്‍ടൈന്‍മെന്റ് ആയിരിക്കെ, കുടുംബത്തിനൊപ്പം വന്ന് സിനിമ കാണാന്‍ കഴിയാത്ത അവസ്ഥയ്‌ക്കെതിെ സാമൂഹിക - രാഷ്ട്രീയ രംഗത്തെ പലരും പ്രതികരിച്ചു. അവസാനം സംവിധായകന്‍ മാപ്പ് പറഞ്ഞ് അമിതമായി ശരീര പ്രദര്‍ശനം നടത്തിയ രംഗങ്ങള്‍ കട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ വിവാദ വിഷയം അവിടം കൊണ്ട് അവസാനിച്ചില്ല. വിഷയത്തില്‍ ഇപ്പോഴും പ്രമുഖര്‍ പ്രതികരിച്ചുകൊണ്ടേയിരിക്കുകയാണ്.

Also Read: ഒരു ട്രൂ ലവ്വ് എനിക്ക് തരണം എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍, പ്രായം എത്രയാണ് എന്ന് പറയാന്‍ മറന്നു; ക്യൂട് ഫോട്ടോയുമായി ദിയ

ഇപ്പോഴിതാ സമാന്ത റുത്ത് പ്രഭുവിനെ നായികയാക്കി മാ ഇന്‍ടി ബംഗാരം എന്ന ആക്ഷന്‍ സിനിമയൊരുക്കിയ നന്ദിനി റെഡ്ഡിയുടെ പ്രതികരണമാണ് വൈറലാവുന്നത്. എല്ലാ കുറ്റങ്ങളും സംവിധായകരുടെ മേല്‍ ചാരേണ്ടതില്ല, നായികമാരും അതിന് തയ്യാറാവുന്നത് കൊണ്ടല്ലേ അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത് എന്നാണ് നന്ദിനി റെഡ്ഡിയുടെ ചോദ്യം.

ആളുകള്‍ പറയുന്നത് നായികമാര്‍ക്ക് അവരുടെ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ലെന്നാണ്. പക്ഷേ ഞാന്‍ അതിനോട് ഒട്ടും യോജിക്കുന്നില്ല. ഒരു വേഷം ചെയ്യാന്‍ ഇഷ്ടപ്പെടാത്തപ്പോള്‍ അവസരങ്ങള്‍ പരസ്യമായി നിരസിക്കുന്ന നിരവധി നടിമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ എല്ലാ വശങ്ങളും വിവരണത്തിനിടയില്‍ തന്നെ വിശദീകരിക്കപ്പെടുന്നു, അതിനുശേഷം മാത്രമേ അവര്‍ സിനിമയുടെ ഭാഗമാകാന്‍ സമ്മതിക്കുകയുള്ളൂ. അതിനാല്‍, എല്ലാ കുറ്റവും ചലച്ചിത്ര പ്രവര്‍ത്തകരുടെ മേല്‍ ചുമത്തുന്നത് ശരിയല്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം പ്രതിഫലം സ്വീകരിച്ച് സിനിമയില്‍ അഭിനയിക്കുന്നതാണ്. ആരും അവരെ തോക്കിന് മുനയില്‍ നിര്‍ത്തി നിര്‍ബന്ധിക്കുന്നില്ല- എന്നാണ് നന്ദിനി റെഡ്ഡി പറഞ്ഞത്.


വിഷയം ഇത്രയും വൈറലായിട്ടും ജാന്‍വി കപൂര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. റിലീസിങ് സമയത്ത് കംഫര്‍ട്ട് അല്ലാത്ത ക്യാമറ ആംഗിളുകള്‍ വയ്ക്കുന്നതില്‍ ജാന്‍വി പ്രതികരിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
Read Entire Article