തോറ്റിട്ടും ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍; ഡോര്‍ട്ട്മുണ്ടിനായി ഹാട്രിക് നേടി ഗിറാസി

9 months ago 7

16 April 2025, 07:11 AM IST

serhou guirassy

Photo | AP

ബെര്‍ലിന്‍: ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് പരാജയപ്പെട്ടെങ്കിലും ആദ്യപാദത്തിലെ വന്‍ ജയത്തിന്റെ മികവില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ കടന്നു. ജര്‍മനിയിലെ സിഗ്നല്‍ ഇദുന പാര്‍ക്കില്‍ നടന്ന രണ്ടാംപാദത്തില്‍ ബാഴ്‌സ 3-1ന് പരാജയപ്പെട്ടു. എങ്കിലും അഗ്രിഗേറ്റില്‍ 5-3 ന്റെ ജയത്തോടെയാണ് അവസാന നാലില്‍ കടന്നത്. ബൊറൂസിയയ്ക്കായി സെര്‍ഹൗ ഗിറാസി ഹാട്രിക് നേടി.

ആദ്യ പാദത്തിലെ ബാഴ്‌സയുടെ ഏകപക്ഷീയമായ നാലുഗോള്‍ ജയത്തിന് മറുപടി നല്‍കാന്‍ ഒരുങ്ങിത്തന്നെയാണ് ഡോര്‍ട്ട്മുണ്ട് ഇറങ്ങിയത്. 11-ാം മിനിറ്റില്‍ പനേങ്ക പെനാല്‍റ്റിയിലൂടെ ഗിറാസി ഡോര്‍ട്ട്മുണ്ടിന് പ്രതീക്ഷ പകര്‍ന്നു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഹെഡറിലൂടെ വീണ്ടും ഗോള്‍ നേടി. എന്നാല്‍ ആറുമിനിറ്റുകള്‍ക്കുശേഷം ഡോര്‍ട്ട്മുണ്ട് താരം റാമി ബെന്‍സബൈനിയുടെ ദേഹത്ത് പന്ത് തട്ടി സെല്‍ഫ് ഗോളായത് ബാഴ്‌സയ്ക്ക് ആശ്വാസം പകര്‍ന്നു.

76-ാം മിനിറ്റില്‍ ഒരു ഗോള്‍ക്കൂടി നേടിയതോടെ ഗിറാസിക്ക് ഹാട്രിക്. മത്സരത്തില്‍ ബാഴ്‌സ കൂടുതല്‍ സമയം പന്ത് കൈവശംവെച്ച് കളിക്കുകകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തെങ്കിലും ആദ്യപാദത്തിലേതുപോലെ സ്‌കോറുകള്‍ കണ്ടെത്താനായില്ല. എങ്കിലും നാലു ഗോളിന്റെ ലീഡ് നഷ്ടപ്പെടാതെ പ്രതിരോധിക്കാന്‍ കഴിഞ്ഞു.

Content Highlights: barcelona beats borussia dortmund successful uefa champions league

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article