തോറ്റു പിൻമാറില്ല, ഐസ് ഹോക്കി അസോസിയേഷൻ വഴി ജനറൽ അസംബ്ലിയിലെത്തി, ഞെട്ടിച്ച് പി.ടി. ഉഷ!

1 week ago 8

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: November 13, 2026 08:28 AM IST

1 minute Read

 ജോസ്‍കുട്ടി പനയ്‌ക്കൽ ∙ മനോരമ)
പി.ടി.ഉഷ (ഫയൽ ചിത്രം: ജോസ്‍കുട്ടി പനയ്‌ക്കൽ ∙ മനോരമ)

ന്യൂഡൽഹി∙ തോറ്റു പിൻമാറാൻ കൂട്ടാക്കാതെ പി.ടി.ഉഷ ജനറൽ അസംബ്ലിയിലേക്ക് നാമനിർദേശം വഴി തിരിച്ചെത്തിയതോടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ തിരഞ്ഞെടുപ്പിന് ആവേശമേറി. ഐഒഎ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിനുള്ള ജനറൽ അസംബ്ലിയിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ വഴി ഉഷ എത്തുമെന്ന് കരുതിയവർ അധികമില്ല. നേരത്തേ നടന്ന എസ്ഒഎം തിരഞ്ഞെടുപ്പിൽ തോറ്റ ഉഷയ്ക്ക് ഭരണസമിതിയിൽ എത്താനുള്ള ഏക വഴിയായിരുന്നു ഫെഡറേഷന്റെ നാമനിർദേശം. 

What you should work next

ജനറൽ അസംബ്ലിയിലേക്ക് 30 അംഗീകൃത ദേശീയ കായിക ഫെഡറേഷനുകൾക്ക് രണ്ടുപേരെ വീതമാണ് നിർദേശിക്കാനാകുക. എന്നാൽ ഉഷയെ ഒഴിവാക്കി മുൻ പ്രസിഡന്റ് ആദിൽ സുമരിവാല, ജോതിർമയി സിക്കന്ദർ എന്നിവരുടെ പേരുകളാണ് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തത്. ഇതോടെ, ഉഷ പുറത്തായെന്നു കരുതിയവരെ അതിശയിപ്പിച്ചുകൊണ്ടാണ് ഐസ് ഹോക്കി അസോസിയേഷൻ പി.ടി ഉഷയെ തങ്ങളുടെ പ്രതിനിധിയായി നാമനിർദേശം ചെയ്തത്.

ഉഷ ഉൾപ്പെടെ 60 പേരാണ് നാമനിർദേശം വഴി ജനറൽ അസംബ്ലിയിലെത്തുന്നത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്ല്യാൺ ചൗബേ, ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് തുടങ്ങിയവരും ഈ പട്ടികയിലുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ യോഗ്യത സൂഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ അംഗീകരിക്കപ്പെടൂ. 15നാണ് അന്തിമ പട്ടിക പുറത്തിറക്കുക.ഈ പട്ടികയിലുള്ളവർക്ക് ഡിസംബർ 5നു നടക്കുന്ന ഐഒഎ അധ്യക്ഷസ്ഥാനത്തേക്ക് അടക്കം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാം. 2030ൽ ഇന്ത്യയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടനം ഉൾപ്പെടെയുള്ളവ പുതിയ ഐഒഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചുമതലയാണ്.

പിന്മാറാൻ സമ്മർദം: താരങ്ങൾ

ഐഒഎ ഭരണസമിതിയിലെ ‘സ്പോർട്സ്പഴ്സൻ ഓഫ് മെറിറ്റ്’ (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള നിർണായക തിരഞ്ഞെടുപ്പിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി പി.ടി.ഉഷ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയെ സമീപിച്ചതിനൊപ്പം കൂടുതൽ ആരോപണങ്ങളുമായി കായിക താരങ്ങളും രംഗത്ത്. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ തനിക്ക് മേൽ കടുത്ത സമ്മർദമുണ്ടായെന്ന് മുൻ അത്‌ലീറ്റ് അശ്വനി നാച്ചപ്പ വെളിപ്പെടുത്തി. മുൻ ഷൂട്ടിങ് താരം രഞ്ജൻ സോധിയും സമാന ആരോപണവുമായി രംഗത്തെത്തി. 

What you should work next

നാഷനൽ റൈഫിൾ അസോസിയേഷൻ, ഐഒഎ, കായിക മന്ത്രാലയം തുടങ്ങി വിവിധ തലങ്ങളിൽ നിന്ന് ഒട്ടേറെപ്പേർ വിളിച്ചതായി സോധി ആരോപിച്ചു. എസ്ഒഎം തിരഞ്ഞെടുപ്പിൽ 23 പേർ നാമനിർദേശം സമർപ്പിച്ചിരുന്നെങ്കിലും 13 പേർ പിന്നീട് പിൻമാറി. അതിനിടെ, എസ്ഒഎം തിരഞ്ഞെടുപ്പിൽ ഭരണഘടനാ ലംഘനമുണ്ടായെന്ന ആരോപണവുമായി ഒളിംപിക്സ് ഷൂട്ടിങ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര രംഗത്തെത്തി.

English Summary:

PT Usha Makes Surprise Return to IOA General Assembly

Read Entire Article