Published: July 10 , 2025 03:01 PM IST
1 minute Read
ലണ്ടൻ∙ ഇന്ത്യൻ ടീം വിജയിക്കുമ്പോൾ പരിശീലകൻ ഗൗതം ഗംഭീറിനും ടീം സിലക്ടർ അജിത് അഗാർക്കറിനും അർഹിക്കുന്ന ‘ക്രെഡിറ്റ്’ കിട്ടുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. യുവരാജ് സിങ്ങിന്റെ ‘യുവികാൻ’ ഫൗണ്ടേഷന്റെ പരിപാടിയിലാണ് യുവരാജ് സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെക്കുറിച്ചു മനസ്സു തുറന്നത്. എജ്ബാസ്റ്റൻ ടെസ്റ്റിലെ ഇന്ത്യയുടെ വമ്പൻ വിജയത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നേതൃമികവിനെയും യുവരാജ് സിങ് പ്രശംസിച്ചു.
‘‘ഇന്ത്യൻ ടീം നന്നായി കളിക്കുമ്പോഴും അജിത് അഗാർക്കറിനും ഗൗതം ഗംഭീറിനും അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല. എന്നാൽ തോൽക്കുമ്പോഴും ഇരുവർക്കുമെതിരെ വിമർശനം ശക്തമാകുന്നുമുണ്ട്. അഗാർക്കർ വന്ന ശേഷമാണ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനൽ കളിച്ചത്. ട്വന്റി20 ലോകകപ്പും ചാംപ്യൻസ് ട്രോഫിയും അവര്‍ വിജയിച്ചു. ഇപ്പോഴിതാ എജ്ബാസ്റ്റനിൽ ചരിത്രം രചിച്ചു. രണ്ടു പേരും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.’’– യുവരാജ് സിങ് പ്രതികരിച്ചു.
‘‘ശുഭ്മൻ ഗില്ലിന്റെ വളര്‍ച്ച ഞാൻ കണ്ടിട്ടുള്ളതാണ്. ഇന്ത്യൻ ടീമിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നതു ഗില്ലായിരിക്കും. ഗിൽ ടെസ്റ്റ് ക്യാപ്റ്റൻസിയെന്ന വലിയ ചുമതല ഏറ്റെടുത്തു. അതിനു പറ്റിയ ആളാണ് ഗില്‍. വലിയൊരു അപകടം കഴിഞ്ഞെത്തിയ ഋഷഭ് പന്തും നേതൃനിരയുടെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.’’– യുവരാജ് പറഞ്ഞു.
English Summary:








English (US) ·