തോൽവി ഏറക്കുറെ ഉറപ്പായിരുന്നു, എന്നിട്ടും എന്തിനാണ് ഇന്ത്യ കരുത്തരെ നേരിട്ടത്? തേച്ചാൽ ഇനിയും തിളങ്ങും !

1 month ago 4

കൊൽക്കത്തയിൽനിന്ന് കെ.എൻ.സജേഷ്

Published: October 08, 2026 07:55 AM IST

1 minute Read

 AIFF
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും മുഹമ്മദ് സനാനും ബ്രസീലിനെതിരായ മത്സരത്തിനിടെ. Photo: AIFF

തുടരെ 3 പ്രധാന ഫുട്ബോൾ ടീമുകളെയാണ് ഇന്ത്യ നേരിട്ടത്; പാനമ, ബ്രസീൽ, യുറഗ്വായ്. ഇന്ത്യയ്ക്കെതിരെയുള്ള പോരാട്ടം ഇവർക്കെല്ലാം സൗഹൃദമത്സരമോ വിജയവുമായി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള വഴിയോ ആയിരുന്നു. എന്നാൽ ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു. ഫുട്ബോളിന്റെ ലോകവേദിയിൽ തങ്ങളെവിടെ നിൽക്കുന്നു എന്നറിയാനുള്ള തത്സമയ പരീക്ഷ. ഫലം തെളിനീർ പോലെ വ്യക്തമാണ്. ഇന്ത്യൻ പ്രഫഷനൽ ഫുട്ബോൾ ഇനിയുമേറെ വളരാനിരിക്കുന്നു. അത് കളിക്കളത്തിൽ നമ്മൾ കണ്ടുകഴിഞ്ഞു. പാനമയ്ക്കെതിരെ മികച്ച സമനില, ബ്രസീലിനും യുറഗ്വായ്ക്കും എതിരെ തോൽവി.

What you should work next

ഊർജം അത്യാവശ്യം

പാനമയ്ക്കെതിരെ ആദ്യം ഗോ‍ൾ നേടിയത് ഇന്ത്യയാണ്. പിന്നീടു പ്രതിരോധത്തിൽ വരിഞ്ഞുമുറുക്കി മത്സരം സമനിലയിൽ (1–1) എത്തിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ആദ്യത്തെ 28 മിനിറ്റോളം വീറോടെ പോരാടിയെങ്കിലും ബ്രസീൽ താളം കണ്ടെത്തിയതോടെ ഇന്ത്യ പിന്നിലേക്കു പോയി. 4–0നായിരുന്നു തോൽവി. യുറഗ്വായ്ക്കെതിരെയുള്ള ആദ്യപകുതിയും അടിക്കു തിരിച്ചടി എന്ന രീതിയിൽ ഇന്ത്യ പിടിച്ചുനിന്നു. സെക്കൻഡ് ഹാഫിൽ കളിയാകെ മാറി. 6–1നായിരുന്നു തോൽവി. ഒന്നോ രണ്ടോ പ്രതിഭയുടെ മിന്നലാട്ടങ്ങളൊഴിച്ചാൽ മികച്ച ടീമുകളോട് രണ്ടാം പകുതിയിൽ മുട്ടിനിൽക്കാനുള്ള ഊർജം നിലവിൽ ഇന്ത്യൻ ടീമിനില്ല.

സ്റ്റാർട്ടിങ് പോയിന്റ്

ബ്രസീലിൽ ഫുട്ബോൾ ക്ലബ് രൂപീകരിക്കപ്പെടുംമുൻപ് ഇന്ത്യയിൽ കാൽപന്ത് ക്ലബ് പിറന്നിരുന്നു. എന്നാൽ അവർ മുന്നോട്ടും നമ്മൾ പിന്നോട്ടും പോയി. പ്രതിഭകളുടെ ദാരിദ്ര്യമായിരുന്നില്ല പ്രശ്നം. സംവിധാനത്തിന്റെ ശേഷിക്കുറവും അവസരങ്ങളുടെ അപര്യാപ്തതയുമായിരുന്നു. കളിരീതികളിലും സൗകര്യങ്ങളിലുമുള്ള പൊളിച്ചെഴുത്താണ് ഇവിടെ ആവശ്യം. 

What you should work next

ഇന്ത്യ കണ്ട മികച്ച സ്ട്രൈക്കർമാരിലൊരാളായ രാമൻ വിജയൻ ‘മനോരമ’യ്ക്കനുവദിച്ച അഭിമുഖത്തിൽ പറയുന്നുണ്ട്– ഇന്ത്യ സാഫ് രാജ്യങ്ങളുമായി ടിക്കി ടാക്ക കളിച്ചു നടന്നിട്ടു കാര്യമില്ല. മുൻനിര ടീമുകളുമായി കളിച്ചാലേ മത്സരക്ഷമത കൈവരിക്കാനാകൂ. ഇപ്പോൾ രണ്ടു ലോകചാംപ്യന്മാരുമായി ഇന്ത്യ കളിച്ചുകഴിഞ്ഞു. ഇതിവിടെ നിർത്തരുത്. തുടർച്ച വേണം. ലോകഫുട്ബോളിലെ മികച്ച രാജ്യങ്ങളുമായി ഇനിയും മത്സരം വേണം. തോൽവി പ്രശ്നമല്ല. വളർച്ചയാണു മുഖ്യം. ഇതൊരു സ്റ്റാർട്ടിങ് പോയിന്റാണെന്ന തിരിച്ചറിവാണ് പ്രധാനം.

English Summary:

Indian shot faced a pugnacious litmus trial against 3 large shot teams: Panama, Brazil, and Uruguay. While the matches served arsenic a assurance booster oregon affable fixture for the opponents, they highlighted the important maturation needed for Indian nonrecreational shot connected the satellite stage.

Read Entire Article