തോൽവി ഭാരത്തിനിടെ ഹാർദിക്കിന് ‘ശിക്ഷാ ഭാര’വും; ആദ്യ മത്സരത്തിൽ വിലക്ക്, രണ്ടാം മത്സരത്തിൽ 12 ലക്ഷം രൂപ പിഴ!

9 months ago 8

മനോരമ ലേഖകൻ

Published: March 31 , 2025 08:02 AM IST

1 minute Read

  • കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ക്യാപ്റ്റനെതിരെ വീണ്ടും നടപടി

hardik-pandya
ഹാർദിക് പാണ്ഡ്യ (ഫയൽ ചിത്രം)

അഹമ്മദാബാദ് ∙ കുറഞ്ഞ ഓവർ നിരക്കും പിഴയും ഐപിഎലിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ വിടാതെ പിന്തുടരുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ബോളിങ് പൂർത്തിയാക്കാത്തതിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഈ സീസണി‍ൽ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ക്യാപ്റ്റനും ഹാർദിക്കാണ്.

കഴിഞ്ഞ സീസണിൽ 3 തവണയാണ് മുംബൈ ഓവറുകൾ വൈകിപ്പിച്ചത്. 2 തവണ പിഴയടച്ച് രക്ഷപെട്ട മുംബൈ ക്യാപ്റ്റൻ സീസണിലെ അവസാന മത്സരത്തിലും ലംഘനം ആവർത്തിച്ചു. ഇതോടെ ഒരു മത്സരത്തിൽനിന്നു വിലക്കു നേരിട്ട ഹാർദിക്കിന് ഈ സീസണിലെ ആദ്യ മത്സരം നഷ്ടമാവുകയും ചെയ്തു.

ശനിയാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു 36 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് നാലു വിക്കറ്റിനും തോറ്റ മുംബൈ ഇന്ത്യൻസ് നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

English Summary:

IPL 2025: Hardik Pandya Hit with Another Fine for Slow Over-Rate successful IPL

Read Entire Article