Published: April 23 , 2025 08:14 AM IST
1 minute Read
കൊൽക്കത്ത∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽവിക്കു കാരണം മുൻനിര ബാറ്റർമാർ പരാജയപ്പെട്ടതാണെന്ന് ക്യാപ്റ്റൻ അജിൻക്യ രഹാനെ. 199 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ തുടക്കം പ്രധാനമാണെന്നും, പ്രതീക്ഷിച്ച തുടക്കം കിട്ടാതെ വന്നത് ചേസിങ്ങിനെ ബാധിച്ചെന്നും രഹാനെ വ്യക്തമാക്കി.
‘199 റൺസ് അനായാസം പിന്തുടർന്നു ജയിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതിയത്. ബോളിങ്ങിൽ ഞങ്ങൾ മികച്ചുനിന്നു. എന്നാൽ ബാറ്റിങ്ങിൽ തുടക്കം പാളി. മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അത് ലഭിച്ചില്ല. നല്ല തുടക്കം ലഭിച്ചില്ലെങ്കിൽ ഇത്തരം ടോട്ടൽ പിന്തുടർന്നു ജയിക്കാൻ സാധിക്കില്ല. സീസണിൽ ഞങ്ങളുടെ മുൻനിര ബാറ്റർമാർ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ച് തിരിച്ചുവരാനാണ് ഞങ്ങളുടെ ശ്രമം’– മത്സരശേഷം രഹാനെ പറഞ്ഞു.
ഗുജറാത്ത് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ പോരാട്ടം 159 റൺസിൽ അവസാനിച്ചിരുന്നു. രഹാനെ (36 പന്തിൽ 50) ഒഴികെ മറ്റാർക്കും കൊൽക്കത്ത നിരയിൽ തിളങ്ങാൻ സാധിച്ചില്ല.
English Summary:








English (US) ·