Curated byഗോകുൽ എസ് | Samayam Malayalam | Updated: 30 Mar 2025, 11:41 am
Hardik Pandya Fined: തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്ക് അടുത്ത തിരിച്ചടി. വലിയ തുക പിഴ.
ഹൈലൈറ്റ്:
- ഹാർദിക് പാണ്ഡ്യക്ക് പിഴശിക്ഷ
- ഗുജറാത്തിന് എതിരായ കളിക്ക് പിന്നാലെ തിരിച്ചടി
- രണ്ട് മത്സരങ്ങളും തോറ്റ് മുംബൈ ഇന്ത്യൻസ്
ഹാർദിക് പാണ്ഡ്യതോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യക്ക് അടുത്ത തിരിച്ചടി; മുംബൈ ഇന്ത്യൻസ് നായകന് വമ്പൻ തുക പിഴ, കാരണം ഇങ്ങനെ
തോൽവിക്ക് പിന്നാലെ മറ്റൊരു കനത്ത തിരിച്ചടിയും ഹാർദിക് പാണ്ഡ്യക്ക് നേരിടേണ്ടി വന്നിരിക്കുന്നു. ഓവർ നിരക്കിലെ വീഴ്ചയാണ് ഹാർദിക്കിന് വിനയായത്. നിശ്ചിത സമയത്ത് 20 ഓവറുകൾ പൂർത്തിയാക്കാൻ മുംബൈ ഇന്ത്യൻസിന് കഴിയാത്തതിനെ തുടർന്ന് ടീം നായകൻ ഹാർദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ സീസണിൽ ഇത് ആദ്യമായാണ് മുംബൈ ഇന്ത്യൻസ് ഓവർ നിരക്കിൽ വീഴ്ച വരുത്തുന്നത് എന്നതും ശ്രദ്ധേയം.
Also Read: അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് കാത്തിരിക്കുന്നത് അക്കാര്യം; നടന്നാൽ സഞ്ജുവും ടീമും വേറെലെവലാകും
അതേ സമയം ഹാർദിക് പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം അത്ര മികച്ച മത്സരമായിരുന്നില്ല ഗുജറാത്ത് ടൈറ്റൻസിന് എതിരെ നടന്നത്. ബൗളിങ്ങിൽ രണ്ട് വിക്കറ്റുകൾ എടുക്കാനായെങ്കിലും ബാറ്റിങ്ങിൽ താരം വൻ ഫ്ലോപ്പായി. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ആറാം നമ്പരിൽ ക്രീസിലെത്തിയ ഹാർദിക് 17 പന്തിൽ 11 റൺസ് മാത്രം നേടി പുറത്താവുകയായിരുന്നു.
Also Read: രാജസ്ഥാൻ റോയൽസ് കാണിച്ചത് വലിയ മണ്ടത്തരം, ആ നീക്കം സഞ്ജുവിൻ്റെ ടീമിന് ഒരു ഗുണവും ചെയ്തില്ല; കനത്ത വിമർശനങ്ങൾ
അതേ സമയം 2025 സീസൺ ഐപിഎല്ലിൽ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ് നിൽക്കുകയാണ് മുംബൈ ഇന്ത്യൻസ്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് നാല് വിക്കറ്റിന് തോറ്റ മുംബൈ, ഇന്നലെ 36 റൺസിനാണ് കളി അടിയറവ് വെച്ചത്. ഈ മാസം 31 ന് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടാണ് വേദി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·