Curated byഗോകുൽ എസ് | Samayam Malayalam | Updated: 7 May 2025, 2:19 pm
ഗുജറാത്ത് ടൈറ്റൻസിന് എതിരായ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യക്ക് കനത്ത തിരിച്ചടി. ശിക്ഷ വിധിച്ച് ബിസിസിഐ.
ഹൈലൈറ്റ്:
- ഹാർദിക് പാണ്ഡ്യക്ക് ശിക്ഷ വിധിച്ച് ബിസിസിഐ
- ഗുജറാത്തിനെതിരായ തോൽവിക്ക് ശേഷം തിരിച്ചടി
- മത്സരം മുംബൈ തോറ്റത് അവസാന പന്തിൽ
ഹാർദിക് പാണ്ഡ്യ (ഫോട്ടോസ്- Samayam Malayalam) തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യക്ക് മറ്റൊരു കനത്ത തിരിച്ചടി കൂടി, ആശിഷ് നെഹ്‌റക്കും പണി കിട്ടി; കാരണം ഇങ്ങനെ
ഈ സീസണിൽ ഇത് രണ്ടാമത്തെ മത്സരത്തിലാണ് മുംബൈ ഇന്ത്യൻസ് ഓവർ നിരക്കിൽ വീഴ്ച വരുത്തുന്നത്. ഇതേ തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യക്ക് 24 ലക്ഷം രൂപ ബിസിസിഐ പിഴ വിധിക്കുകയായിരുന്നു. ഇമ്പാക്ട് താരമടക്കം ഇന്നലെ കളിച്ച മറ്റ് മുംബൈ താരങ്ങൾക്ക് ആറ് ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25% തുകയോ ഇതിനൊപ്പം പിഴ ഒടുക്കേണ്ടതായിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്‌റക്ക് എതിരെയും ബിസിസിഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയിന്റും, മാച്ച് ഫീയുടെ 25% തുകയുമാണ് നെഹ്‌റക്ക് ബിസിസിഐ ശിക്ഷ വിധിച്ചത്. എന്നാൽ നെഹ്‌റക്ക് എതിരെ നടപടിയെടുത്തിന്റെ കൃത്യമായ കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. മഴ പല തവണ വില്ലനായ കളിക്കിടെ ഗ്രൗണ്ടിന് പുറത്ത് അസ്വസ്ഥനായിരുന്നു നെഹ്റ. ഓൺഫീൽഡ് അമ്പയർമാരുമായി അദ്ദേഹം കയർത്ത് സംസാരിക്കുന്നതും ഇന്നലെ കണ്ടിരുന്നു.
അതേ സമയം മുംബൈ ഇന്ത്യൻസിന് എതിരെ നേടിയ ജയം ഐപിഎൽ പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. നിലവിൽ 11 കളികളിൽ 16 പോയിന്റാണ് ശുഭ്മാൻ ഗില്ലിനും സംഘത്തിനുമുള്ളത്. ഒരു കളിയിൽ കൂടി വിജയിക്കാനായാൽ ടീമിന് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാം. മുംബൈ ഇന്ത്യൻസാകട്ടെ തോൽവിയോടെ നാലാം സ്ഥാനത്തേക്ക് വീണു. 12 കളികളിൽ 14 പോയിന്റാണ് അവർക്കുള്ളത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിങ്സ് ടീമുകളാണ് ലീഗിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആർസിബിക്ക് 11 കളികളിൽ 16 പോയിന്റും, പഞ്ചാബ് കിങ്സിന് 11 കളികളിൽ 17 പോയിന്റുമാണുള്ളത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·