Curated byഗോകുൽ എസ് | Samayam Malayalam | Updated: 14 Apr 2025, 3:28 am
Rajasthan Royals IPL 2025: ഐപിഎല്ലിൽ വീണ്ടും പരാജയപ്പെട്ട് രാജസ്ഥാൻ റോയൽസ്. തോൽവിക്ക്‌ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞത് ഇക്കാര്യങ്ങൾ.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസ് വീണ്ടും തോറ്റു
- ആർസിബിക്ക് കിടിലൻ ജയം
- തോൽവിക്ക് ശേഷം മനസ് തുറന്ന് സഞ്ജു സാംസൺ
സഞ്ജു സാംസൺതോൽവിക്ക് ശേഷം അക്കാര്യം തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ മനസ് തുറന്നത് ഇങ്ങനെ
തോൽവിക്ക് ശേഷം വളരെയധികം നിരാശനായി കാണപ്പെട്ട രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ, തന്റെ ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് തുറന്ന് പറയുകയും ചെയ്തു. പവർപ്ലേയിൽ തന്നെ ആർസിബി മത്സരം കൈക്കലാക്കി യെന്നും ഇതിനൊപ്പം സഞ്ജു വ്യക്തമാക്കി. "വേഗത കുറഞ്ഞ ഈ വിക്കറ്റിൽ ടോസ് നഷ്ടമായി ആദ്യ 10 ഓവറിൽ വെയിലിന് കീഴിൽ ബാറ്റ് ചെയ്യുന്നത് ദുഷ്കരമാണെന്ന് ഞാൻ കരുതുന്നു. പവർപ്ലേയിൽ തന്നെ അവർ കളി കൈക്കലാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ ശരിക്കും മെച്ചപ്പേടേണ്ടതുണ്ട്, അക്കാര്യത്തിൽ സംശയമില്ല. സഞ്ജു പറഞ്ഞു.
Also Read: സഞ്ജുവിന് എന്തുപറ്റി! വമ്പൻ നാണക്കേട്, ആ മോശം ലിസ്റ്റിൽ രണ്ടാമത്; രാജസ്ഥാൻ റോയൽസ് ആരാധകർ നിരാശയിൽ
അതേ സമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 173/4 എന്ന സ്കോറാണ് നേടിയത്. 47 പന്തിൽ 75 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളായിരുന്നു രാജസ്ഥാന്റെ ടോപ് സ്കോറർ. 10 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. റിയാൻ പരാഗ് 22 പന്തിൽ 30 റൺസും, ധ്രുവ് ജൂറൽ 23 പന്തിൽ 35 റൺസും നേടി.
Also Read: സെഞ്ചുറിക്ക് ശേഷം പോക്കറ്റിൽ നിന്ന് ആ പേപ്പറെടുത്ത് അഭിഷേക് ശർമ; ഈ ആഘോഷത്തിന് പിന്നിലെ രഹസ്യം ഇങ്ങനെ...
174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 17.3 ഓവറുകളിൽ വിജയത്തിൽ എത്തുകയായിരുന്നു. 33 പന്തിൽ 65 റൺസെടുത്ത ഫിൽ സാൾട്ടാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. അഞ്ച് ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വിരാട് കോഹ്ലി 45 പന്തിൽ 62 റൺസ് നേടിയും, ദേവ്ദത്ത് പടിക്കൽ 28 പന്തിൽ 40 റൺസ് നേടിയും പുറത്താകാതെ നിന്നു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·