Curated by: ഗോകുൽ എസ്|Samayam Malayalam•27 May 2025, 2:32 pm
2025 സീസൺ ഐപിഎല്ലിലെ അവസാന ലീഗ് മത്സരം തോറ്റ് മുംബൈ ഇന്ത്യൻസ്. തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞ കാര്യങ്ങൾ നോക്കാം.
ഹൈലൈറ്റ്:
- അവസാന ലീഗ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് തോൽവി
- ടീം ഇനി കളിക്കുക എലിമിനേറ്ററിൽ
- തോൽവിക്ക് ശേഷം മനസ് തുറന്ന് ഹാർദിക് പാണ്ഡ്യ
മുംബൈ ഇന്ത്യൻസ് (ഫോട്ടോസ്- Samayam Malayalam) തോൽവിക്ക് ശേഷം അക്കാര്യം തുറന്ന് സമ്മതിച്ച് ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസിന്റെ കളി ഇനി എലിമിനേറ്ററിൽ
"വിക്കറ്റിന്റെ സ്വഭാവം വെച്ചുനോക്കിയാൽ ഞങ്ങൾക്ക് തീർച്ചയായും 20 റൺസ് കുറവായിരുന്നു. അത് സംഭവിക്കും, ഞങ്ങൾ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു, എന്നാൽ ഞങ്ങൾക്ക് മികച്ച ക്രിക്കറ്റ് കളിക്കാൻ സാധിക്കാത്ത ദിവസങ്ങളിൽ ഒന്നായിരുന്നു ഇത്. ഇത് ഞങ്ങൾക്ക് വലിയ നഷ്ടം സമ്മാനിച്ചു. ഐപിഎൽ അങ്ങനെയാണ്."
" മെസേജ് വളരെ ലളിതമാണ്, ഇതൊരു ചെറിയ പിഴവ് മാത്രമായിരുന്നു. ഇതിൽ നിന്ന് പഠിക്കുക, നോക്കൗട്ടിലേക്ക് പോവുക. ബാറ്റിങ് യൂണിറ്റെന്ന നിലയിൽ ഞങ്ങൾക്ക് തീർച്ചയായും, 20 റൺസ് ഇന്ന് കുറവായിരുന്നു." ഹാർദിക് പാണ്ഡ്യ ചൂണ്ടിക്കാട്ടി.
അതേ സമയം ഇന്നലെ ജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിക്കുമായിരുന്നു. ഇത് ഫൈനലിൽ എത്താൻ രണ്ട് അവസരങ്ങളും അവർക്ക് നൽകുമായിരുന്നു. എന്നാൽ തോൽവി അവരെ എലിമിനേറ്ററിലേക്കാണ് എത്തിച്ചത്. ഇതോടെ ഫൈനലിൽ എത്താൻ പ്ലേ ഓഫിൽ രണ്ട് മത്സരങ്ങൾ ( എലിമിനേറ്റർ + ക്വാളിഫയർ 2 ) ജയിക്കേണ്ട അവസ്ഥയിലേക്ക് അവർ എത്തി.
Also Read: നിർണായക മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസിന് തിരിച്ചടി. പഞ്ചാബ് കിങ്സിന് കോളടിച്ചത് ഇങ്ങനെ
മെയ് 30 നാണ് എലിമിനേറ്റർ പോരാട്ടം നടക്കുക. ഗുജറാത്ത് ടൈറ്റൻസോ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവോ ആകും ഈ കളിയിൽ മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. ഇന്നത്തെ ആർസിബി - ലക്നൗ പോരാട്ടത്തിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരും. ഇന്ന് ആർസിബി ജയിക്കുകയാണെങ്കിൽ അവർക്ക് ടോപ് 2 ഫിനിഷ് ഉറപ്പാകും. ഇതോടെ ഗുജറാത്താകും എലിമിനേറ്ററിലേക്ക് വരുക, മറിച്ച് ആർസിബി ഇന്ന് തോറ്റാൽ എലിമിനേറ്ററിൽ മുംബൈ - ബംഗളൂരു പോരാട്ടം നടക്കും.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·