ത്രോ ഇനങ്ങളിൽ കുട്ടികളുടെ മികവ് എത്രത്തോളം? റെക്കോർഡുകളിലേക്കു വേണം, ത്രോ ബാക്ക്

1 week ago 3

പ്രതീഷ് ജി.നായർ

പ്രതീഷ് ജി.നായർ

Published: November 07, 2026 03:29 PM IST

1 minute Read

സംസ്ഥാന സ്കൂൾ കായിക മേളയിലെ ഡിസ്കസ് ത്രോ മത്സരത്തിൽനിന്ന്. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ, മനോരമ
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഡിസ്കസ് ത്രോ മത്സരത്തിൽനിന്ന്. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ, മനോരമ

പ്രതിഭയുടെ മിന്നലാട്ടം... പ്രകടനത്തിലെ അസ്ഥിരത... സംസ്ഥാന സ്കൂൾ കായികമേളയുടെ ത്രോ ഫീൽഡിൽനിന്നുള്ള ഫലം രണ്ടു വാക്കിൽ സമാഹരിക്കാം. ത്രോ വേദിയിലെ പ്രകടനങ്ങളിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ട്. ഒളിംപിക് സ്വർണം ഇന്ത്യയിലേക്കെത്തിച്ച ഗ്ലാമർ ഇനമായ ജാവലിൻ ത്രോയിൽ സംസ്ഥാന സ്കൂൾ കായിക മേളയിലെ സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രകടനം താഴോട്ടു പോകുന്നെന്നാണു മത്സരഫലം നൽകുന്ന സൂചന.

സീനിയർ ആൺകുട്ടികളുടെ ഡിസ്ക്സ്ത്രോ, ഷോട്പുട് മത്സരങ്ങളിൽ 2024ൽ കാസർകോ‍ട് കെസി ത്രോസ് അക്കാദമി താരമായ കെ.സി.സർവന്റെ റെക്കോർഡ് നേട്ടത്തിന് അപ്പുറം വേറെ ഒരു പ്രകടനമില്ല. ജാവലിൻ ത്രോയിൽ 65.78 മീറ്റർ സംസ്ഥാന സ്കൂൾ റെക്കോർഡായി തുടരുമ്പോൾ 5 വർഷത്തിനിടെ 60 മീറ്ററിനു മുകളിൽ പ്രകടനം എത്തിയിട്ടില്ല.

സീനിയർ പെൺകുട്ടികളുടെ ഡിസ്കസ്, ജാവലിൻ, ഷോട്പുട് ഇനങ്ങളിൽ കഴിഞ്ഞ 5 വർഷത്തിനിടെ റെക്കോർഡുകളുണ്ടായി എന്നതു പ്രതീക്ഷ നൽകുന്ന കാര്യം. എന്നാൽ ഇവിടെയും പ്രകടനങ്ങൾ തമ്മിൽ കാര്യമായ അന്തരമുണ്ട്. ഷോട്പുട്ടിൽ സംസ്ഥാന റെക്കോർഡായ 16.15 മീറ്ററിന്റെ അടുത്തു പോലും ഇക്കുറി പ്രകടനങ്ങൾ എത്തിയില്ല.

ത്രോ നമുക്കു വഴങ്ങും; നന്നായി പരിശീലിച്ചാൽ..

ത്രോ മലയാളികൾക്കു വഴങ്ങില്ല എന്ന മിഥ്യാധാരണ വേണ്ട. ത്രോ ഇനങ്ങളിൽ മികവു തെളിയിച്ച ഒരുപിടി താരങ്ങൾ കേരളത്തിൽനിന്നുണ്ട്. ത്രോ ഇനങ്ങളിലെ സ്പെഷലൈസേഷൻ 16 വയസ്സിനു ശേഷം മാത്രമേ നൽകാവൂ. ത്രോ ഇനങ്ങൾ പലപ്പോഴും അവസാന ഓപ്ഷനായാണ് കുട്ടികൾ കാണുന്നത്. ത്രോയിൽ വേഗത്തിൽ റിസൽറ്റ് ഉണ്ടാകില്ല. അതാണ് പലരെയും അകറ്റുന്നത്. പരിശീലകരിലും കുറവുണ്ട്. പരിശീലനം ശാസ്ത്രീയമാകണം. ക്ഷമാശീലത്തോടെ കുട്ടികളെ വളർത്തിയെടുക്കാൻ കായികാധ്യാപകരും ശ്രദ്ധിക്കണം.

പി.രാധാകൃഷ്ണൻ നായർ (ഇന്ത്യൻ അത്‌ലറ്റിക്സ് ടീം മുൻ പരിശീലകൻ)

പരിശീലനം നന്നായി നടക്കുന്നില്ല

ഇത്തവണ ത്രോ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ല. ജാവലിൻ പോലെ നമുക്ക് വലിയ സാധ്യതകളുള്ള മത്സരങ്ങളിൽ നല്ല പ്രകടനങ്ങൾ ഇല്ലാതെ പോകുന്നത് നിരാശയാണ്. 100 കുട്ടികളെ എടുത്താൽ 50 സ്പ്രിന്റർമാരേയോ ജംപർമാരേയോ കണ്ടെത്താനായേക്കും. എന്നാ‍ൽ ത്രോയിൽ പ്രതീക്ഷവയ്ക്കാവുന്ന 5 പേരെയാകും ലഭിക്കുക. ത്രോ ഇവന്റുകളുടെ പരിശീലനവും പലപ്പോഴും വേണ്ടത്ര നന്നായി നടക്കുന്നില്ല. ജാവലിൻ, ഡിസ്കസ്, ഹാമർ തുടങ്ങിയവയുടെ പരിശീലനത്തിനുള്ള ഗ്രൗണ്ട് പോലും പലയിടത്തുമില്ല. അതിനാൽ കുട്ടികൾ ഇൗ മത്സരങ്ങളിലേക്ക് എത്തുന്നതും കുറയുന്നു.

പി.ഐ.ബാബു (കായിക പരിശീലകൻ)

English Summary:

Kerala State School Sports Meet propulsion events item a premix of superb endowment and alarming inconsistency, peculiarly successful disciplines similar javelin and changeable put. Experts stress the urgent request for technological training, amended infrastructure, and aboriginal specialization to unlock the existent imaginable of young athletes successful throwing events.

Read Entire Article