ദേവ് ആനന്ദ് നായകനായും സംവിധായകനുമായി എത്തിയ ചിത്രമാണ് 'ഹരേ രാമാ ഹരേ കൃഷ്ണ'. ചിത്രത്തിലെ 'ദം മാരോ ദം' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ആനന്ദ് ബക്ഷിയുടെ വരികള്‍ക്ക് ആര്‍.ഡി. ബര്‍മന്‍ ആയിരുന്നു ചിത്രത്തിന് പാട്ടുകള്‍ ഒരുക്കിയത്. ആശാ ബോസ്ലയാണ് 'ദം മാരോ ദം' എന്ന പാട്ട് പാടിയിരിക്കുന്നത്. പാട്ട് ചിത്രത്തില്‍ നിന്ന് ഒഴിവാക്കാനിരുന്നതായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ആശാ ബോസ്ലെ.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആശാ ബോസ്ലെ ഇക്കാര്യം ഓര്‍ത്തെടുത്തത്. 'ദം മാരോ ദം', 'ഹരേ കൃഷ്ണാ ഹരേ റാം', എന്നീ വാക്കുകള്‍ ഒരുമിച്ചുവരുന്നത് ചൂണ്ടിക്കാട്ടി പാട്ട് ഒഴിവാക്കാന്‍ ദേവ് ആനന്ദ് ഒരുങ്ങിയിരുന്നുവെന്നാണ് ആശാ ബോസ്ലെ പറഞ്ഞത്. എന്നാല്‍, ഹിറ്റാവുമെന്ന് ചൂണ്ടിക്കാട്ടി പാട്ട് നിലനിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടുവെന്ന് ആശാ ബോസ്ലെ പറഞ്ഞു. അങ്ങനെയെങ്കില്‍ പാട്ട് നിലനിര്‍ത്താമെന്ന് ദേവ് ആനന്ദ് സമ്മതിക്കുകയായിരുന്നുവെന്നും ആശാ ബോസ്ലെ കൂട്ടിച്ചേര്‍ത്തു.
'ഗാനം ഒരുക്കുമ്പോള്‍ ഞങ്ങള്‍ നേപ്പാളിലായിരുന്നു. അത് ഹിപ്പി ജനറേഷന്റെ കാലംകൂടിയായിരുന്നു. നേപ്പാളില്‍വെച്ച് ഒരുപാട് ഹിപ്പികളെ കണ്ട പഞ്ചം ദാ (ആര്‍.ഡി. ബര്‍മന്‍) പാട്ടെഴുതാന്‍ ആനന്ദ് ബക്ഷി ജിയോട് ആവശ്യപ്പെട്ടു', ആശാ ബോസ്ലെ ഓര്‍ത്തെടുത്തു.
'ചിലര്‍ വരികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗാനം റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചു. എന്നാല്‍, 'ദം മാരോ ദം', 'ഹരേ കൃഷ്ണ ഹരേ റാം' എന്നീ വാക്കുകള്‍ ഒരുമിച്ച് വരുന്നതുകൊണ്ട് പാട്ട് ചിത്രത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് ദേവ് ആനന്ദ് ജി പറഞ്ഞു. പക്ഷേ, പാട്ട് ചിത്രത്തില്‍ നിലനിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഗാനം വലിയ ഹിറ്റാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എങ്കില്‍ നിങ്ങള്‍ പറയുന്നതുകൊണ്ട് ഞാന്‍ പാട്ട് നിലനിര്‍ത്താം എന്നായിരുന്നു ദേവ്ജിയുടെ മറുപടി', ആശാ ബോസ്ലെ കൂട്ടിച്ചേര്‍ത്തു.
Content Highlights: Asha Bhosle says Dev Anand astir removed Dum Maaro Dum from Hare Rama Hare Krishna
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·