ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുൻപ് ‘ക്യാപ്റ്റൻ’ ആയി സഞ്ജു, കേരള ടീമിനെ നയിക്കും; സാലി സാംസണും ടീമിൽ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 22, 2025 09:25 PM IST

1 minute Read

 KCA
സഞ്ജു സാംസണ്‍. Photo: KCA

തിരുവനന്തപുരം∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. സഞ്ജു നായകനായിട്ടുള്ള പതിനെട്ടംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെഎസിഎ) പ്രഖ്യാപിച്ചു. സഞ്ജു തന്നെയാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും. മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ് എന്നിവരാണ് മറ്റു കീപ്പർമാർ. യുവതാരം അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവിന്റെ സഹോദരനും കെഎസിഎലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റനുമായ സാലി വി.സാംസണും ടീമിലുണ്ട്. വിഘ്നേഷ് പുത്തൂർ, രോഹൻ എസ്.കുന്നുമ്മൽ, കെ.എം.ആസിഫ്, നിധീഷ് എം.ഡി. തുടങ്ങിയവരും ടീമിലിടം പിടിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനെ കേരള ടീമിൽ ഉൾപ്പെടുത്തിയത്. ‍ഡിസംബർ 9 മുതലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര. ഇന്ത്യൻ ട്വന്റി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു, കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ പുറത്തായിരുന്നു. രാജ്യാന്തര താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന് ബിസിസിഐ കടുംപിടിത്തം പിടിക്കുന്നതിനിടെയാണ് മുഷ്താഖ് അലി ടൂർണമെന്റിൽ സഞ്ജു കളിക്കുന്നത്. നേരത്തെ, രഞ്ജി ട്രോഫിയിലെ ഒരു മത്സരത്തിലും സഞ്ജു കളിച്ചിരുന്നു.

നവംബർ 26 മുതൽ ഡിസംബർ എട്ടു വരെ ലക്നൗവിലാണ് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ്. വിദർഭ, റെയിൽവേസ്, മുംബൈ തുടങ്ങിയ ടീമുകൾ അടങ്ങുന്ന എലീറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. 26ന് ഒഡീഷയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 22നു കേരള ടീം ലക്നൗവിലേക്കു പുറപ്പെടുമെന്ന് കെസിഎ അറിയിച്ചു.

കേരള ടീം:

സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ (വൈസ് ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ.എം (വിക്കറ്റ് കീപ്പർ), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), നിധീഷ് എം.ഡി, കെ.എം.ആസിഫ്, അഖിൽ സ്കറിയ. ബിജു നാരായണൻ. എൻ, അങ്കിത് ശർമ, കൃഷ്ണദേവൻ ആർ.ജെ, അബ്ദുൽ ബാസിത്ത് പി.എ, ഷറഫുദ്ദീൻ എൻ.എം, സിബിൻ പി.ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി വി.സാംസൺ, വിഘ്നേഷ് പുത്തൂർ, സൽമാൻ നിസാർ*

English Summary:

Sanju Samson volition skipper the Kerala squad successful the Syed Mushtaq Ali T20 tournament. The Kerala Cricket Association has announced the 18-member squad led by Sanju, who is besides the team's main wicket-keeper. The squad enactment occurs earlier the BCCI announces the Indian squad for the T20 bid against South Africa.

Read Entire Article