Published: October 07, 2026 03:44 PM IST
1 minute Read
ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഐപിഎലിൽ തിരികെയെത്തുന്നു. ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മുഖ്യ പരിശീലകനായാണ് അൻപത്തിനാലുകാരൻ ഗാംഗുലിയുടെ മടങ്ങിവരവ്. 2019ൽ ടീമിന്റെ ഉപദേശകനായും 2023–24 സീസണിൽ ഡയറക്ടറായും അദ്ദേഹം ഡൽഹിക്കൊപ്പം ഉണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസി ലീഗിലെ പ്രിട്ടോറിയ ക്യാപിറ്റൽസ് ടീമിന്റെ മുഖ്യ പരിശീലകനായി ഗാംഗുലി കഴിഞ്ഞ സീസണിൽ ചുമതല വഹിച്ചിരുന്നു. ‘ഡൽഹി ക്യാപിറ്റൽസ് എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഫ്രാഞ്ചൈസിയാണ്. ഈ ടീമിനൊപ്പം പ്രവർത്തിക്കാനുള്ള ആവേശത്തിലാണ് ഞാൻ. പുതിയ സീസണിൽ കരുത്തുറ്റ നിരയായി ഞങ്ങൾ എത്തും’ ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിൽ 6–ാം സ്ഥാനത്തായിരുന്നു ഡൽഹി.
English Summary:






English (US) ·