Authored by: അശ്വിനി പി|Samayam Malayalam•17 Jun 2025, 4:49 pm
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ദി നേക്കഡ് ഗൺ ഫ്രാഞ്ചസിയിലെ നാലാമത്തെ ചിത്രമെത്തുന്നു. ലിയാം നീസൺ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ തന്നെ ആളുകളെ രസിപ്പിക്കുന്നതാണ്
ദ നേക്കഡ് ഗൺ ട്രെയിലർ ഈ റീബൂട്ട് ഒരു 'ലെഗസി സീക്വൽ' ആയാണ് ഒരുങ്ങുന്നത്. ലെസ്ലി നീൽസൺ അവതരിപ്പിച്ച പഴയ ചിത്രങ്ങളിലെ ഫ്രാങ്ക് ഡ്രെബിൻ എന്ന കഥാപാത്രത്തിന്റെ മകനായ ഫ്രാങ്ക് ഡ്രെബിൻ ജൂനിയറായി ലിയാം നീസൺ ഇതിൽ എത്തുന്നു. അകിവ ഷാഫർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സേത്ത് മക്ഫാർലെയ്ൻ ആണ്. 1988-ൽ ആരംഭിച്ച ഈ സ്പൂഫ്-കോമഡി പാരമ്പരയ്ക്ക് ഒരു പുതിയ രൂപം നൽകാനാണ് ഇപ്പോൾ അകിവ ഫാഷൻ ശ്രമിക്കുന്നത്.
Also Read: BTS നെ കടത്തിവെട്ടി റോസെയുടെ APT; ബിൽബോർഡ് ഹോട്ട് 100 ൽ ഇടം നേടിയ അഞ്ച് കൊറിയൻ പോപ് ഗാനങ്ങൾ?ഡ്രെബിൻ വേർഷനിലുള്ള സ്ലാപ്സ്റ്റിക് കോമഡിയാണ് ലിയാ നീസൺ ദ നേക്കഡ് ഗണ്ണിൽ ഉപയോഗിക്കുന്നത് എന്ന് ട്രെയിലർ കണ്ടാൽ വ്യക്തമാവും. അതേ സമയം ടേക്കൺ സിനിമയിലെ അദ്ദേഹത്തിന്റെ 'particular acceptable of skills' തമാശകളും ഇതിലുണ്ട്. ഒരു രംഗത്തിൽ, "പ്രതികാരത്തിനായി ഒരാളെ കൊന്നാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല" എന്ന് പറയുന്ന ഡ്രെബിൻ, പിന്നീട് വലിച്ചൂരിയ അയാളുടെ കൈകൾ ആയുധങ്ങളായി ഉപയോഗിക്കുന്നു. ഇത് ഗംഭീരം എന്ന് വോയിസ് ഓവറിൽ കേൾക്കുമ്പോൾ തന്നെ, ട്രെയിലർ കണ്ട ആളുകളെയും ചിന്തിപ്പിയ്ക്കുന്ന രംഗമാണ് അത്. ഇത്തരത്തിലുള്ള കോമഡികൾക്ക് പുറമെ, ചില ഇമോഷണൽ രംഗങ്ങളും ട്രെയിലറിൽ കാണാം.
ദി നേക്കഡ് ഗൺ! എവിടെ നിന്നു തുടങ്ങി എവിടെ വന്നു നിൽക്കുന്നു ? ഫ്രാഞ്ചസിയിലെ നാലാമത്തെ ചിത്രത്തെ കുറിച്ച് അറിയാം
ദ നേക്കഡ് ഗൺ ഫ്രാഞ്ചസിയിലെ ആദ്യത്തെ സിനിമ പുറത്തിറങ്ങിയത് 1988 ൽ ആണ്. The Naked Gun : From the Files of Police Squad! എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് 1991 ൽ The Naked Gun 2½: The Smell of Fear, എന്ന ചിത്രവും 1994 ൽ Naked Gun 33⅓: The Final Insult എന്ന ചിത്രവും പുറത്തിറങ്ങി. അതിന് ശേഷം ഇപ്പോൾ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ ഫ്രാഞ്ചസിയിലെ നാലാമത്തെ സിനിമയായ The Naked Gun Reboot വരുന്നത്. ആദ്യത്തെ രണ്ട് ഭാഗം സംവിധാനം ചെയ്തത് ഡേവിഡ് സുക്കർ ആണ്, മൂന്നാം ഭാഗം പീറ്റർ സെഗലും സംവിധാനം ചെയ്തു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·