ദിഗ്വേഷ് രാത്തിക്ക് പണി കിട്ടി, ശിക്ഷ വിധിച്ച് ബിസിസിഐ; അച്ചടക്ക ലംഘനം നടത്തിയ താരത്തിന് സസ്പെൻഷനും വമ്പൻ പിഴയും

8 months ago 7

Curated by: ഗോകുൽ എസ്|Samayam Malayalam20 May 2025, 1:36 pm

സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരായ കളിക്കിടെ അഭിഷേക് ശർമയുമായി വാക്കേറ്റം നടത്തിയ ലക്നൗ താരം ദിഗ്വേഷ് രാത്തിക്കെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ.

ഹൈലൈറ്റ്:

  • ദിഗ്വേഷ് രാത്തിക്ക് പണി കിട്ടി
  • താരത്തിന് സസ്പെൻഷൻ
  • അടുത്ത മത്സരം നഷ്ടമാകും
ദിഗ്വേഷ് രാത്തിയും അഭിഷേക് ശർമയുംദിഗ്വേഷ് രാത്തിയും അഭിഷേക് ശർമയും (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്ലിൽ പെരുമാറ്റ ചട്ടലംഘനം പതിവാക്കിയ ലക്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്വേഷ് രാത്തിക്ക് ശിക്ഷ വിധിച്ച് ബിസിസിഐ. ഇന്നലെ സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ നടന്ന മത്സരത്തിൽ അഭിഷേക് ശർമയുടെ വിക്കറ്റ് എടുത്തതിന് ശേഷം താരവുമായി ദിഗ്വേഷ് വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അമ്പയർമാരും സഹതാരങ്ങളും ഇടപെട്ടായിരുന്നു രംഗം ശാന്തമാക്കിയത്. ഈ പ്രവൃത്തിയിൽ ദിഗ്വേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബിസിസിഐ, മാച്ച് ഫീയുടെ 50 ശതമാനം തുക പിഴയും, രണ്ട് ഡീമെറിറ്റ് പോയിന്റും ശിക്ഷ വിധിക്കുകയായിരുന്നു. അഭിഷേക് ശർമയുടെ വിക്കറ്റ് എടുത്തതിന് ശേഷം, നോട്ട്ബുക്ക് ആഘോഷം നടത്തിയ ദിഗ്വേഷ്, പുറത്തേക്ക് പോകാൻ താരത്തെ നോക്കി ആംഗ്യവും കാണിച്ചു. ഇതിൽ ക്ഷുഭിതനായ അഭിഷേക്, ദിഗ്വേഷിന് നേരെ ദേഷ്യത്തിൽ പ്രതികരിക്കുകയായിരുന്നു. ഈ സംഭവത്തിൽ അഭിഷേക് ശർമക്ക് എതിരെയും അച്ചടക്ക നടപടി വന്നിട്ടുണ്ട്. മാച്ച് ഫീയുടെ 25 ശതമാനം തുകയാണ് താരത്തിന് സംഭവത്തിൽ പിഴ ഒടുക്കേണ്ടത്.

ദിഗ്വേഷ് രാത്തിക്ക് പണി കിട്ടി, ശിക്ഷ വിധിച്ച് ബിസിസിഐ; അച്ചടക്ക ലംഘനം നടത്തിയ താരത്തിന് സസ്പെൻഷനും വമ്പൻ പിഴയും


2025 സീസണിൽ ഇത് മൂന്നാമത്തെ കളിയിലാണ് അച്ചടക്ക ലംഘനത്തിന്റെ പേരിൽ ദിഗ്വേഷിന് എതിരെ നടപടിയുണ്ടാകുന്നത്. നോട്ട്ബുക്ക് സെലബ്രേഷനിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന് പഞ്ചാബ് കിങ്സിന് എതിരായ കളിക്ക് ശേഷം ഒരു ഡീമെറിറ്റ് പോയിന്റും, മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിലെ പ്രവൃത്തിക്ക് രണ്ട് ഡീമെറിറ്റ് പോയിന്റും ലഭിച്ചിരുന്നു.

വിവാദത്തിന് തിരികൊളുത്തി വീണ്ടും 'നോട്ട്ബുക്ക് സെലിബ്രേഷന്‍'; ദിഗ്വേശിനെതിരെ നടപടി വന്നേക്കും, ചുട്ട മറുപടിയുമായി അഭിഷേക് ശര്‍മ
ഇന്നലത്തെ കളിക്ക് ശേഷം ആകെ അഞ്ച് ഡീമെറിറ്റ് പോയിന്റായതോടെ താരത്തിന് ഒരു കളിയിൽ നിന്ന് വിലക്കും നേരിടേണ്ടി വരും. ഐപിഎൽ നിയമപ്രകാരം അഞ്ച് ഡീമെറിറ്റ് പോയിന്റുകളിലെത്തുന്ന താരത്തിന് ഒരു കളിയിൽ നിന്ന് സസ്പെൻഷനും നേരിടേണ്ടി വരും. മെയ് 22 ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ അടുത്ത മത്സരം. സസ്പെൻഷൻ മൂലം ഈ കളി രാത്തിക്ക് നഷ്ടമാകും.

സീനിയര്‍ ഇന്ത്യന്‍ താരങ്ങള്‍ ഇതിനേക്കാള്‍ മോശമായി പെരുമാറിയിട്ടുണ്ട്; 'നോട്ട്ബുക്ക്' ആഘോഷത്തിന് ദിഗ്വേശ് രതിക്കെതിരെ നടപടിയെടുത്ത ബിസിസിഐക്കെതിരെ സൈമണ്‍ ഡൗള്‍
അതേ സമയം 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിടിലൻ പ്രകടനം കാഴ്ച വെച്ച താരം കൂടിയാണ് 25 കാരനായ ദിഗ്വേഷ് രാത്തി. ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ ലക്നൗവിൽ എത്തിയ താരം ടീമിന്റെ ഏറ്റവും പ്രധാന ബൗളറാകുന്നതാണ് കണ്ടത്. വിവാദ വിക്കറ്റ് ആഘോഷങ്ങളിൽ വാർത്തകളിൽ നിറഞ്ഞെങ്കിലും അതിനൊപ്പം കിടിലൻ പ്രകടനം കാഴ്ച വെച്ചും താരം ശ്രദ്ധ പിടിച്ചുപറ്റി. ഇക്കുറി 12 കളികളിൽ നിന്ന് 14 വിക്കറ്റുകളാണ് ഈ യുവ സ്പിന്നറുടെ സമ്പാദ്യം.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article