Authored by: നിമിഷ|Samayam Malayalam•30 May 2025, 5:23 pm
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളാണ് സൂര്യയും ജ്യോതികയും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തില്‍ നിലനിര്‍ത്തി മുന്നേറുകയാണ് സൂര്യയും ജ്യോതികയും. ഇവരുടെ മക്കളായ ദിയയും ദേവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. മക്കളെക്കുറിച്ചുള്ള വിശേഷങ്ങളും ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ദിയയുടെ സ്‌കൂള്‍ ജീവിതത്തിലെ സന്തോഷനിമിഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ദിയ ഇനി വിദേശത്തേക്ക്! (ഫോട്ടോസ്- Samayam Malayalam) മകളോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായി ഇരുവരുടെയും മാതാപിതാക്കളും എത്തിയിരുന്നു. സൂര്യയുടെ മാതാപിതാക്കളുമായി അത്ര രസത്തിലല്ല ജ്യോ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. സ്വന്തം മാതാപിതാക്കളെ മാത്രമല്ല സൂര്യയുടെ അച്ഛനേയും അമ്മയേയും ചടങ്ങിലേക്ക് വിളിക്കുകയും, അവരും ദിയയും ഒന്നിച്ചുള്ള ചിത്രങ്ങളും സ്‌റ്റോറിയാക്കിയിരുന്നു ജ്യോതിക.
Also Read: പുത്തന്‍ അധ്യയം തുടങ്ങും മുന്‍പേ! ഗെയിമില്‍ താരമായത് അര്‍ജുന്‍! അളിയനെപ്പോലെ നിമിഷും! കൂടുതല്‍ ചിത്രങ്ങളുമായി അഹാന കൃഷ്ണസ്കൂളിലെ അധ്യാപിക മുതല്‍ മകള്‍ക്ക് ഭക്ഷണം കൊടുത്ത് വിടാന്‍ സഹായിക്കുന്ന ജോലിക്കാരിക്ക് വരെ നന്ദി അറിയിച്ചിരുന്നു ജ്യോതിക. സ്വയം ഉരുകുന്നൊരു മെഴുകുതിരി പോലെയാണ് നല്ല അധ്യാപിക എന്നായിരുന്നു കുറിപ്പ്. അവളുടെ വളര്‍ച്ചയില്‍ താങ്ങായും, പ്രചോദനമായും നിന്നതിന് നന്ദി. മകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം പാക്ക് ചെയ്ത് നല്‍കിയിരുന്നത് ദേവിയാണ്. എല്‍കെജി മുതല്‍ പ്ലസ് ടു വരെയും അവരായിരുന്നു. നിങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊരാളുമില്ലെന്നുമായിരുന്നു ജ്യോതിക കുറിച്ചത്.
ദിയ ഇനി വിദേശത്തേക്ക്! അഭിമാനനിമിഷങ്ങളില്‍ മാതാപിതാക്കളുടെ സാന്നിധ്യവും! ചിത്രങ്ങളിലൂടെ മറുപടി
രണ്ട് വര്‍ഷം മുന്‍പായിരുന്നു സൂര്യ കുടുംബസമേതമായി മുംബൈയിലേക്ക് മാറിയത്. എനിക്ക് അച്ഛനമ്മമാരുടെ കൂടെ കൂടുതല്‍ നില്‍ക്കാനും, സമയം ചെലവഴിക്കാനും വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ജ്യോതിക വ്യക്തമാക്കിയിരുന്നു. മക്കളുടെ വിദ്യാഭ്യാസവും മറ്റൊരു കാരണമാണ്. അതും ഞങ്ങള്‍ നോക്കിയിരുന്നു എന്നും പറഞ്ഞിരുന്നു.
എനിക്കും കുടുംബത്തിനുമൊപ്പമായി വര്‍ഷങ്ങളായി ചെന്നൈയിലായിരുന്നു ജ്യോതിക താമസിച്ചത്. മുംബൈ ജീവിതം മിസ്സാവുന്നതിനെക്കുറിച്ച് ഒരിക്കല്‍ പോലും പരാതി പറഞ്ഞിട്ടില്ല. പക്ഷേ, അവള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവിടെ ജീവിച്ചതിനേക്കാളും കൂടുതല്‍ കാലം ചെന്നൈയിലാണ് നിന്നത്. ഇനി അതിലൊരു മാറ്റം ആവാമെന്ന് കരുതി എന്നായിരുന്നു സൂര്യ പറഞ്ഞത്.
വിവാഹത്തോടെയായി അഭിനയ ജീവിതത്തില്‍ നിന്നും ബ്രേക്കെടുത്ത ജ്യോതിക ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. ഭാര്യയുടെ സിനിമയുടെ നിര്‍മ്മാതാവായും, മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തും പിന്തുണ നല്‍കുകയായിരുന്നു സൂര്യ. ഒരേ സമയത്ത് രണ്ടുപേരും ഷൂട്ടിന് പോവുന്നത് പ്രായോഗികമായി നടക്കുന്ന കാര്യമായിരുന്നില്ല. അവരുടെ കൂടെയിരുന്ന് കാര്യങ്ങളെല്ലാം ചെയ്ത് കൊടുക്കാനും, കളിക്കാനും എല്ലാം അദ്ദേഹമുണ്ട്. ആ സമാധാനത്തിലാണ് ലൊക്കേഷനിലേക്ക് പോയിരുന്നത്. പെര്‍ഫെക്ട് ഫാമിലി മാനാണ് സൂര്യ എന്നും ജ്യോതിക പറഞ്ഞിരുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·