Authored by: ഋതു നായർ|Samayam Malayalam•30 Jun 2025, 12:55 pm
പല ഫോൺ കോളുകൾ ആണ് ദിയയുടെ പേരിൽ വന്ന വാർത്തകൾക്ക് പിന്നാലെ ഞങ്ങൾക്ക് ലഭിക്കുന്നത്. ഞങ്ങൾ സീക്രെട്ട് ആക്കി വച്ചതാണോ എന്നായിരുന്നു ചോദ്യങ്ങൾ; എന്നാൽ നമ്മൾ പോലും ഇത് അറിഞ്ഞില്ലെന്ന് സിന്ധു പറയുന്നു
സിന്ധു കൃഷ്ണ (ഫോട്ടോസ്- Samayam Malayalam) ദീപിക പദുക്കോണിനെപോലെയുണ്ട് കാണാൻ എന്നായിരുന്നു ഒട്ടുമിക്ക ആളുകളും കമന്റുകൾ പങ്കുവച്ചത്. എന്നാൽ അതിനൊക്കെ പുറമെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം മുതൽ ദിയ കൃഷ്ണ പ്രസവിച്ചു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. അതീവ രഹസ്യമാക്കി കുടുംബം എന്ന തലക്കെട്ടോടെയാണ് ചില യൂട്യൂബ് ചാനലുകളിൽ വാർത്ത വന്നത്. അശ്വിൻ ആണ് സന്തോഷവാർത്ത പങ്കുവച്ചതെന്ന രീതിയിൽ ആയിരുന്നു വീഡിയോ ഞൊടിയിടയിൽ വൈറൽ ആയത്. എന്നാൽ ഈ ന്യൂസ് അറിഞ്ഞിട്ട് തങ്ങളുടെ സ്വന്തക്കാർ എല്ലാവരും വിളിച്ചെന്നും ഞങ്ങൾ പോലും അറിയാതെ ഇതെപ്പോൾ സംഭവിച്ചു എന്നുമാണ് സിന്ധു കൃഷ്ണ ഇക്കഴിഞ്ഞദിവസം പ്രതികരിച്ചത്.
ALSO READ:അപ്പച്ചിയുടെ സ്വന്തം ആവണിക്കുട്ടി! എന്റെ രാജകുമാരിയെന്ന് മഞ്ജു; ഇപ്പോൾ മനസ്സിലായോ ഞാൻ എന്താ ഇങ്ങനെ ആയതെന്ന്എന്തും വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന ചില ചാനലുകാർ ആണ് ദിയയുടെ ഏറ്റവും ഒടുവിലത്തെ സ്കാനിനിങ് ദിവസത്തെ പ്രസവദിനം ആക്കി മാറ്റിയത്. ദിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയെന്നും നിറകണ്ണുകളോടെ അശ്വിൻ എന്നും തലേക്കെട്ടുകളോടെ ആയിരുന്നു റൂമേഴ്‌സ് വന്നത്. എന്നാൽ ദിയ ഇതുവരെയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടില്ല എന്നാണ് ഏറ്റവും ഒടുവിൽ സിന്ധു പങ്കുവച്ച വീഡിയോയിൽ പറയുന്നത്. മാത്രമല്ല ദിയയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ആണ് കുടുംബം.
ഈ ആഴ്ചയോടെ കുഞ്ഞുവരും എന്നാണ് ദിയ അടുത്തിടെ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്. ആള് വരാൻ വേണ്ടി റെഡി ആയിക്കഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ എന്നും ദിയ പറഞ്ഞു.





English (US) ·