ദിയയുടെ കടയിലെ തട്ടിപ്പ്; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരേ യാതൊരു തെളിവുമില്ല- ക്രൈംബ്രാഞ്ച്

6 months ago 6

26 June 2025, 07:58 AM IST

diya krishna, krishna kumar

കൃഷ്ണകുമാറിനൊപ്പം ദിയ കൃഷ്ണ, ദിയ കൃഷ്ണ | photo: instagram/diya krishna

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ആഭരണക്കടയിലെ ജീവനക്കാർ നൽകിയ പരാതിയിൽ, കൃഷ്ണകുമാറിന്റെയും കുടുംബാംഗങ്ങളുടെയും മുൻകൂർ ജാമ്യഹർജിയിൽ കോടതി വ്യാഴാഴ്ച വിധിപറയും. ജീവനക്കാരുടെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കോടതി, കേസിലെ നാലാം പ്രതിയും ഒന്നാം പ്രതി വിനിതയുടെ ഭർത്താവുമായ ആദർശിന് ബുധനാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചു. ഈ കേസിൽ കോടതി വീണ്ടും വാദം കേൾക്കും.

കൃഷ്ണകുമാർ അടക്കമുള്ളവർ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിക്കാരുടെ ആരോപണം തെളിയിക്കുന്ന തെളിവുകൾ പരാതിക്കാർക്ക് ഇതുവരെ ഹാജരാക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യഹർജിയിലെ വാദം കേൾക്കവേയാണ് ക്രൈംബ്രാഞ്ച് നിലപാടു വ്യക്തമാക്കിയത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിച്ചത്.

കൃഷ്ണകുമാറിനു പുറമേ ഭാര്യ സിന്ധു, മകൾ ദിയ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ. ജീവനക്കാരികളെ കൃഷ്ണകുമാറും സംഘവും തട്ടിക്കൊണ്ടുപോയതിന് യാതൊരു തെളിവുമില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായതായി ക്രൈംബ്രാഞ്ച് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, വധഭീഷണി, ജാത്യാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ എന്നീ കുറ്റങ്ങളാണ് ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.

Content Highlights: Diya's Jewelry Store Case: Crime Branch Finds No Evidence Against Krishna Kumar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article