ദിയയുടെ കല്യാണത്തിന് സഹോദരിമാർ സ്കോർ ചെയ്തു, അഹാനയുടെ കല്യാണത്തിന് വധുവിനെക്കാൾ തിളങ്ങിയത് അനിയത്തി ഹൻസിക!

1 day ago 4
അഹാന കൃഷ്ണയുടെ കല്യാണ ഫോട്ടോകൾ പുറത്തിറങ്ങിയതോടെ, കല്യാണ ദിവസത്തിൽ മറ്റ് സഹോദരിമാർ ധരിച്ചതെന്തെന്ന് അറിയുവാനായിരുന്നു ആരാധകർ കാത്തിരുന്നത് . ദിയ കൃഷ്ണ , ഇഷാനി കൃഷ്ണ , ഹൻസിക കൃഷ്ണ എന്നിങ്ങനെ പോസ്റ്റ് ചെയ്ത ഫോട്ടോകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു . എന്നാൽ മഞ്ഞ കാഞ്ചിപുരം സാരിയിൽ തുന്നിയ ദാവണിയിൽ അതീവ സുന്ദരിയായ ഹൻസികയാണ് തകർത്തതെന്ന് സോഷ്യൽ മീഡിയ പറയുന്നു .

ദിയ കൃഷ്ണയുടെ കല്യാണ ദിവസത്തെ വേഷത്തെ, അഹാനകൃഷ്ണയുടെ കല്യാണ ലുക്കുമായി താരതമ്യം ചെയ്തുള്ള അഭിപ്രായങ്ങൾ ആണ് കൂടുതലും വരുന്നത് .സഹോദരിമാരിൽ 'ഷോ സ്റ്റോപ്പർ' ഹൻസിക കൃഷ്ണ തന്നെയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് , ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് .അഹാനകൃഷ്ണയുടെ വേഷത്തിനും ഒരുക്കത്തിനുമെല്ലാം സമ്മിശ്രമായ അഭിപ്രായങ്ങളാണ് ഉള്ളത് . ദിയ കൃഷ്ണയുടെ കല്യാണ ദിവസമായിരുന്നു അഹാനയെ കാണാൻ ഇതിലും സുന്ദരി എന്ന് പറയുന്നവരുമുണ്ട് .

Samayam Malayalamകോടികൾ വാരുന്ന ഫഹദ് ഫാസിൽ മാജിക്! അഭിനയിക്കുന്ന സിനിമകൾ ഹിറ്റാണ്, പക്ഷേ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകൾ ബ്ലോക്ബസ്റ്റർ ഹിറ്റ്!
എല്ലാവരും പുകഴ്ത്തിയ ഡ്രീമി കല്യാണത്തിൽ, മഞ്ഞ കളറിലുള്ള കാഞ്ചിപുരം സാരി കൊണ്ടുള്ള ദാവണി ധരിച്ച് റോയൽ ലുക്കിലാണ് ഹൻസിക എത്തിയത് . ഹെവി ഹാൻഡ്‌വർക്ക് ചെയ്ത ബ്ലൗസും ഷാളുമെല്ലാം ആരാധകർക്ക് വലിയ രീതിയിൽ ഇഷ്ടമായി . മറ്റ് സഹോദരിമാരുടെ വസ്ത്രത്തിനു വിമർശനങ്ങളാണ് കൂടുതലും വന്നതെങ്കിൽ , ഹൻസിക കല്യാണം തൂക്കിയെന്നാണ് അഭിപ്രായം .കല്യാണപെണ്ണായ അഹാനയുടെയും മറ്റ് സഹോദരിമാരുടെയും ലുക്കിനെക്കാളും, ആളുകൾക്കിഷ്ടമായത് ഹൻസിക കൃഷ്ണയുടേത് തന്നെ .

സോഷ്യൽ മീഡിയയിൽ സജീവമായ കൃഷ്ണ ഫാമിലിയിലെ സഹോദരിമാർക്ക് പ്രത്യേകം ആരാധകർ കേരളത്തിലുണ്ട് . കൃഷ്ണ ഫാമിലിയിലെ ഏതൊരു ആഘോഷവും സോഷ്യൽ മീഡിയിൽ തരംഗമാവാറുണ്ട് .ആഘോഷങ്ങളിൽ അണിനൊരുങ്ങിയെത്താറുള്ള ഇവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഒരു പതിവാണ് . സഹോദരിമാരുടെ കോസ്റ്റ്യൂമുകളെയും , ലുക്കിനെയുമെല്ലാം താരതമ്യം ചെയ്ത്, ആരുടേതാണ് ബെസ്റ്റെന്ന് ആരാധകർ അഭിപ്രായങ്ങൾ പറയാറുമുണ്ട് .


നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം സെപ്റ്റംബർ 13ന് രഹസ്യമായാണ് കഴിഞ്ഞത്. ലോകാഃ അടക്കമുള്ള സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച നിമിഷ് രവിയുമായി 10 വർഷത്തെ സൗഹൃദത്തിനൊടുവിലാണ് അഹാന വിവാഹിതയാവുന്നത് .ദുൽഖർ സൽമാൻ അവതരണം നടത്തിയ കല്യാണത്തിന്റെ ഡ്രീമി തീം നല്ല അഭിപ്രായമാണ് നേടിയത് .നടൻ കൃഷ്ണകുമാറിന്റെ മക്കളിൽ ആദ്യം വിവാഹം നടന്നത് അഹാനയുടെ അനിയത്തി ദിയ കൃഷ്ണയുടേതായിരുന്നു.
Read Entire Article