ദിയയെ അവർ കെട്ടിടത്തിൽനിന്ന് താഴേക്കെറിഞ്ഞേനേ, എല്ലാം കഴിഞ്ഞിട്ട് എനിക്കവരെ ഒന്നുകാണണം -സിന്ധു കൃഷ്ണ

6 months ago 6

Diya and Sindhu

ദിയയും സിന്ധു കൃഷ്ണയും | ഫോട്ടോ: www.instagram.com/sindhu_krishna__/, സി.ആർ. ​ഗിരീഷ് കുമാർ | മാതൃഭൂമി

ദിയ കൃഷ്ണയുടെ ഓഫീസിൽ ജീവനക്കാരികൾ നടത്തിയ സാമ്പത്തികത്തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അമ്മ സിന്ധു കൃഷ്ണ. ക്യൂ ആർ കോഡ് വഴി തട്ടിപ്പുനടത്തുന്ന വിവരം നേരത്തേ അറിഞ്ഞില്ലല്ലോ എന്ന് അവർ പുതിയ വ്ളോ​ഗിൽ പറഞ്ഞു. അവരെ കയ്യോടെ പിടികൂടാനാവാത്തതിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു. ഇത്രമേൽ ക്രിമിനൽ ബുദ്ധിയുള്ളവരാണ് അവർ. തട്ടിപ്പിനെക്കുറിച്ച് ദിയ ഓഫീസിൽച്ചെന്ന് നേരിട്ട് ചോദിച്ചിരുന്നെങ്കിൽ അവർ ദിയയെ കെട്ടിടത്തിൽ നിന്ന് താഴേക്കെറി‍ഞ്ഞേനെയെന്നും സിന്ധു കൃഷ്ണ പറഞ്ഞു. രണ്ടുദിവസം മുൻപ് പുറത്തിറക്കിയ മറ്റൊരു വ്ളോ​ഗിലും ഇതേ കേസിന്റെ കാര്യം സിന്ധു പറഞ്ഞിരുന്നു.

"ക്യൂആർ കോഡിന്റെ കഥ കുറച്ചുകാലം മുന്നേ അറിഞ്ഞിരുന്നെങ്കിൽ കള്ളത്തരം കണ്ടുപിടിക്കണം എന്ന ഉദ്ദേശത്തോടെതന്നെ ആരെയെങ്കിലും ഷോപ്പിലേക്ക് വിടാമായിരുന്നു. അവരെ അങ്ങനെ കയ്യോടെ പൊക്കാൻ പറ്റിയില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് നിരാശ തോന്നുന്നത്. ദിയ ഓഫീസിലുള്ളപ്പോൾ നേരിട്ട് അവരോട് ഇക്കാര്യം ചോദിച്ചിരുന്നെങ്കിൽ മൂന്നുപേരും ചേർന്ന് അവളെ പൊക്കിയെടുത്ത് കെട്ടിടത്തിൽനിന്ന് താഴെയിട്ടേനേ. ടിവിയിൽ വന്ന് പച്ചക്കള്ളം പറഞ്ഞത് എല്ലാവരും കേട്ടതാണ്. അത്രയും ക്രൂരത നിറഞ്ഞവരാണവർ. ദിയ ഇപ്പോൾ പുതിയ ഒരു ഓഫീസ് സംവിധാനത്തിലേക്ക് മാറാൻ പോവുകയാണ്.

ആ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ ഞങ്ങൾക്ക് എല്ലാവർക്കും ജാമ്യം കിട്ടി. പക്ഷേ ഞങ്ങൾ കൊടുത്ത കേസിൽ അവർക്ക് ജാമ്യം കിട്ടിയില്ല. കുറെ ദിവസമായി എല്ലാവരും കേസിന്റെ വിവരം അന്വേഷിക്കുന്നുണ്ട്. അത് ഒന്നും ആയിട്ടില്ലായിരുന്നു അതാണ് പറയാത്തത്. ഇനി സ്വാഭാവികമായിട്ടും അവർ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമായിരിക്കും. ആ പെൺകുട്ടികൾ പ്രസ് മീറ്റിൽ പറഞ്ഞത് ഞങ്ങൾ അവരെ കാറിൽ തട്ടിക്കൊണ്ടുപോയി എന്ന്. എന്റെ ഈ പാവപ്പെട്ട ഇന്നോവ കാറിൽ അവരായിട്ട് കയറിയാണ് വന്നത്. ഈ കാർ എത്രയോ കാലമായിട്ട് ദിയ ഉപയോഗിക്കുന്നതാണ്. പുതിയ കാർ കല്യാണത്തിനു വാങ്ങുന്നതിന് തൊട്ടുമുന്നേ വരെ ദിയ സ്ഥിരം ഓടിച്ചിരുന്ന കാർ ഇതാണ്.

ആ കുട്ടികൾ എത്രയോ പ്രാവശ്യം ഈ കാറിൽ കയറിയിട്ടുണ്ടാവും. അവർക്ക് നന്നായി അറിയുന്ന കാർ ആണ് ഇത്. എന്തായാലും അവർ കുറേ തെറ്റുകൾ ചെയ്തു. അതൊക്കെ മറയ്ക്കാൻ അവർ എന്തൊക്കെയോ പറഞ്ഞതാണ്. ഈ കേസ് വന്നപ്പോൾ ഇപ്പോൾ നാട്ടിൽ പലർക്കും നമ്മൾ എന്തൊക്കെ സൂക്ഷിക്കണം എന്നൊരു ധാരണ വന്നിട്ടുണ്ട്. പൊതുജനങ്ങൾ എല്ലാവരും ഈ ഒരു കേസ് ഒരു സ്റ്റഡി പോലെയാണ് നോക്കുന്നത്. ഇതൊരു പുതിയ അറിവായിരുന്നു പലർക്കും. ഒരു പരിധിവരെ വരെ ആൾക്കാർ ഫ്രോഡ് ചെയ്യുന്നതിൽ ഒരു കുറവുണ്ടാകും.

നമ്മളോട് ഒരുപാട് പേർ അവരുടെ അനുഭവങ്ങൾ വന്നു പറയാറുണ്ട്. ഇവിടെ ഞങ്ങൾക്ക് പരിചയമുള്ള ഒരു ബേക്കറിയിൽ ഉള്ള ഞങ്ങളുടെ സുഹൃത്ത്
വിളിച്ചിട്ട് പറഞ്ഞു, അവരുടെ മെഡിക്കൽ കോളജിലുള്ള ഒരു ബേക്കറിയിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായി എന്ന്. പക്ഷേ പണം എല്ലാം അവരുടെ അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് കിട്ടി. ഇതുപോലെ വീട് വെയ്ക്കാനും, ലണ്ടനിലോട്ട് സഹോദരനെ വിടാനും, പണയം എടുക്കാനും ഒന്നും അവർ പണം ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് എളുപ്പമായിട്ട് പിടിക്കാൻ പറ്റി.

വിനീത, ദിവ്യ എന്ന കുട്ടികൾ ഞങ്ങളുടെ ഇഷാനിയെക്കാൾ ഇളയതാ. പ്രസ് മീറ്റിൽ ഇങ്ങനെ വന്നു പറയണമെന്ന് ഇവരോട് ആരെങ്കിലും പറഞ്ഞു കൊടുത്തതാകും. എന്നാലും ഇത്രയും ക്രിമിനൽ മനസ്സുള്ളവരാണല്ലോ അവർ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എന്തെങ്കിലുമൊക്കെ എടുത്തോട്ടെ, പക്ഷേ ഇത്രയും ലക്ഷങ്ങൾ മോഷണം നടത്തിയിട്ട് ഒരു കൂസലും ഇല്ലാതെ ഇങ്ങനെ കള്ളം പറയുന്നത് കണ്ടിട്ട് അതിശയമാണ് തോന്നുന്നത്. ഞാൻ അവരുടെ ഡ്രെസ്സിനെപ്പറ്റിയും അവരുപയോ​ഗിക്കുന്ന മൊബൈലിനെപ്പറ്റിയുമൊക്കെ ചോദിച്ചെന്ന് വിനീത എന്ന് പറഞ്ഞ കുട്ടി പറയുകയാണ്. സത്യമായിട്ടും ആ കുട്ടി ഏതു മൊബൈൽ ആണ് ഉപയോഗിക്കുന്നതെന്ന് പോലും എനിക്കറിയില്ല. ഇതൊക്കെ കഴിഞ്ഞിട്ട് എനിക്ക് അവരെയൊക്കെ ഒന്ന് കാണണം എന്നുണ്ട്. ഈ കുട്ടികൾ ഇറങ്ങി പോകുന്ന സമയത്ത് കിച്ചു ഞങ്ങളുടെ ഓഫീസിന്റെ മുകളിൽ ഇരിക്കുവായിരുന്നു. ഞാനും അമ്മു ഒക്കെയാണ് താഴെ നിൽക്കുന്നത്. ഇറങ്ങി പോകുന്ന ഒരു വിഷ്വൽ ഉണ്ടല്ലോ അത് അമ്മു എടുത്തതാണ്. ഞാനാണ് അവിടെന്ന് സംസാരിച്ചുകൊണ്ട് നിന്നത്. കിച്ചു ആ ഏരിയയിൽ പോലും ഇല്ലായിരുന്നു. എന്തൊക്കെ കള്ളങ്ങളാ ഈ പിള്ളേര് പറഞ്ഞത്. വിനീതയുടെ ഭർത്താവ് ആദർശ് പറഞ്ഞത് പൈസ കൊണ്ടുവന്നില്ലെങ്കിൽ ഞങ്ങൾ ഇവരെ കൊല്ലും അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറഞ്ഞെന്ന്. ഇതൊക്കെ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണോ?

ഈ വിഷയം ഞങ്ങളുടെ ഓഫീസിലോട്ട് കുട്ടികളെ കൊണ്ടുവരാതെ ഓസിയുടെ ഫ്ലാറ്റിന്റെ അവിടെ ഡീൽ ചെയ്യേണ്ടതേ ഉണ്ടായിരുന്നുള്ളു. പക്ഷേ അവിടെ ഈ സംസാരം കുറച്ച് കൂടിയപ്പോ അവിടെ ഉള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആക്കണ്ട എന്ന് വെച്ചിട്ട് വാ നമുക്കൊന്ന് ഓഫീസിലോട്ട് പോകാം എന്നുപറഞ്ഞ് വന്നത്. ഞങ്ങടെ എത്രയോ വീഡിയോസിൽ ആ ഓഫീസ് കാണിച്ചിട്ടുണ്ട്. അതുപോലെ വിനീതക്കും ദിവ്യക്കും എത്ര പരിചയമുള്ള കാറാണ് ഞങ്ങളുടേത്. എന്നിട്ടും അതിൽ ഒക്കെ തട്ടിക്കൊണ്ടുപോയി എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇവരൊക്കെ ഇത്രയും ക്രിമിനൽ മനസ്സുള്ളവരാണല്ലോ എന്ന് ആലോചിച്ചുപോവുകയാണ്", സിന്ധു കൃഷ്ണ പറഞ്ഞു.

Content Highlights: Sindhu Krishna reveals shocking details of a fiscal fraud committed by Diya Krishna`s employees

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article