01 August 2025, 12:44 PM IST
.jpg?%24p=58ba492&f=16x10&w=852&q=0.8)
കൃഷ്ണകുമാറിന്റെ കുടുംബം പുറത്തുവിട്ട വീഡിയോയിൽനിന്ന്, ദിയ കൃഷ്ണ Photo: YouTube/ Sindhu Krishna, Mathrubhumi
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയാ കൃഷ്ണയുടെ ആഭരണക്കടയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പുകേസില്‍ മുന്‍ജീവനക്കാര്‍ കീഴടങ്ങി. കേസില്‍ പ്രതികളായ വിനീത, രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് രണ്ടുപ്രതികളും കീഴടങ്ങിയത്.
വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരേയും അറസ്റ്റുരേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായില്ല. ഇവര്‍ ഇപ്പോഴും ഒളിവിലാണ്.
തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇരുവരും കീഴടങ്ങിയത്. ഹെല്‍മറ്റ് ധരിച്ചാണ് പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്കുമുമ്പിലെത്തിയത്. പ്രതികള്‍ ഏറെനാളായി ഒളിവിലായിരുന്നു.
ഒരുവര്‍ഷത്തിനിടെ 69 ലക്ഷം രൂപ അപഹരിച്ചെന്ന പരാതിയിലാണ് ജീവനക്കാരുടെ പേരില്‍ പോലീസ് കേസെടുത്തത്. ദിയാ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി തട്ടിപ്പുനടത്തിയെന്നാണ് പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷം പോലീസ് കോടതിയെ അറിയിച്ചിരുന്നു.
Content Highlights: Former employees of Diya Krishna`s jewelry store surrender successful a fiscal fraud lawsuit involving ₹69 l
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·