Authored by: ഋതു നായർ|Samayam Malayalam•31 May 2025, 3:47 pm
25 വയസായി സ്ഥിരവരുമാനം ആയി എന്നാണ് മീനാക്ഷിയുടെ വിവാഹം. വിവാഹമായാൽ എന്തായാലും മഞ്ജുവിനെ അറിയിക്കാതെ ആകുമോ എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ.
ദിലീപ് മീനാക്ഷി (ഫോട്ടോസ്- Samayam Malayalam) പ്രിൻസ് ആൻഡ് ഫാമിലി ആണ് ദിലീപിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം മൂവി പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകുന്ന ദിലീപിൻറെ വീഡിയോസ് ഒക്കെ അടുത്തിടെ വൈറലായിരുന്നു. മക്കളെക്കുറിച്ച് പലപ്പോഴും വാചാലനാകുന്ന ദിലീപ് മകൾ മീനാക്ഷിയുടെ വിശേഷങ്ങളും പങ്കിട്ടിരുന്നു. ഇതിനിടയിലാണ് ദിലീപിന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കിന്റെ കുറിച്ചുകൂടി ചർച്ചകൾ നടക്കുന്നത്. കുടുംബ വിശേഷങ്ങൾ സ്വകാര്യ നിമിഷങ്ങൾ ഒന്നും ദിലീപ് അങ്ങനെ പങ്കിടുന്നത് കുറവാണ്. എങ്കിലും ഫോളോവേഴ്‌സിന്റെ കാര്യത്തിൽ മകൾ മീനാക്ഷിക്കും ഭാര്യ കാവ്യാ മാധവനും മുകളിൽ ആണ് ദിലീപ്.
ALSO READ: ഇങ്ങനെ പോയാൽ ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യും ! രജിസ്റ്റർ ഓഫീസിൽ കോടികളുടെ കൈമാറ്റം? നടന്നതെന്തെന്ന് അധികം വൈകാതെ പറയുമെന്ന് താരം630 posts ആണ് ദിലീപ് ഇന്നുവരെ ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുന്നത് 658K followers ആണ് ദിലീപിന് ഉള്ളത് എന്നാൽ 5 പേരെ മാത്രമാണ് ദിലീപ് ഫോളോ ചെയ്യുന്നത്. അത് ഒന്ന് കാവ്യയും രണ്ട് മീനാക്ഷിയും ആണ്. ബാക്കി ഉള്ള മൂന്നു പേര് വ്യക്തികൾ അല്ല പേജസിനെയാണ് ദിലീപ് ഫോളോ ചെയ്യുന്നതും. ദിലീപിന് മറ്റാരും വേണ്ട ആ രണ്ടുപേർ മാത്രം മതിയെന്നാണ് തോന്നുന്നത് ഭാര്യയും മകളും അതാണ് ഈ ഫോളോവേഴ്സ് ലിസ്റ്റ് ഇത്രയും ചെറുതായി പോയത് എന്നാണ് ഫാൻസ് പറയുന്നത്. അതേസമയം തന്നെ താരത്തിന്റെ ഏറ്റവും പുത്തൻ ചിത്രം ജൂലൈ നാലിന് ആണ് റിലീസിന് എത്തുന്നത്.
ALSO READ:രേണു സുധി കാരണം പ്രതീഷിന്റെ ജീവിതം നഷ്ടമായോ! രേണു സുധി ആള് എങ്ങനെയുണ്ട്; നിരന്തര ചോദ്യങ്ങൾക്ക് പ്രതീഷിന്റെ മറുപടി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദിലീപിന്റെ ഭ ഭ ബ ' ഭയം, ഭക്തി, ബഹുമാനം എന്നതിന്റെ ഷോർട്ട് ഫോം ആണ് ഭ ഭ ബ. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപി എത്തുന്നത് . പൂർണ്ണമായും മാസ് കോമഡി എൻ്റെർടൈനർ ആണ് ചിത്രമെന്നാണ് സൂചന. നടനും നടിയും താരദമ്പതികളുമായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. അതേസമയം മകളുടെ എംബിബിഎസ് പഠനത്തെ കുറിച്ചും അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു, മകൾ പഠനം പൂർത്തിയയാക്കി ആസ്റ്ററിൽ ജോലിക്ക് കയറി എന്നാണ് താരം പറഞ്ഞത്. വീട്ടിൽ സ്ഥിരവരുമാനം ഉള്ളത് മകൾക്ക് ആണെന്നും ദിലീപ് പറഞ്ഞിരുന്നു. അതേസമയം പഠനം പൂർത്തിയായി 25 വയസ് ആയി മകളുടെ വിവാഹം എന്ന് എന്നുള്ള ചോദ്യങ്ങളും ഇപ്പോൾ ആരാധകർ ചോദിക്കുന്നുണ്ട്.




English (US) ·