ദിലീപിന്റെ കൂടെ മോഹൻലാൽ അതും കാമിയോ റോളിൽ; ഇതിൽ എന്തെങ്കിലും സത്യമുണ്ടോ

6 months ago 6

Authored by: ഋതു നായർ|Samayam Malayalam16 Jul 2025, 3:24 pm

അടുത്തിടെ മോഹൻലാലിന്റെ കാമിയോ റോളിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ കാമിയോ റോളിൽ എത്തിയത് കണ്ണപ്പയിലാണ്

മോഹൻലാൽ ദിലീപ്മോഹൻലാൽ ദിലീപ് (ഫോട്ടോസ്- Samayam Malayalam)
ദിലീപ് നായകനാകുന്ന ആക്ഷൻ കോമഡി ത്രില്ലർ ചിത്രം ഭാ ഭാ ബാ ഈ വർഷം തന്നെ തീയേറ്ററുകളിൽ എത്തും. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒരുമിച്ചെത്തുന്ന ഈ ചിത്രത്തിൽ മോഹൻലാലും അവരോടൊപ്പം ഒരു കാമിയോ റോളിൽ എത്തുന്നതായിറിപ്പോർട്ട്.

ദിലീപിന്റെ ഭാ ഭാ ബാ ബയിൽ മോഹൻലാൽ ?

ദേശീയമാധ്യമങ്ങളിലെ നിരവധി റിപ്പോർട്ടുകൾ പ്രകാരം, മോഹൻലാൽ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗിൽ ചേർന്നതായിട്ടാണ് സൂചന, കുറച്ച് ദിവസങ്ങൾ അവിടെ ഉണ്ടാകും പിന്നീട്, അദ്ദേഹവും ടീമിലെ മറ്റുള്ളവരും തമ്മിലുള്ള 10 ദിവസത്തെ ഷെഡ്യൂളിനായി പാലക്കാട്ടെ വാളയാറിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും, സൂപ്പർസ്റ്റാറിന്റെ കാമിയോ റോൾ വലിയ ഉയർന്ന സുരക്ഷയിലാണ് ചിത്രീകരിക്കുന്നത്. മാത്രമല്ല, ചിത്രത്തിൽ ദിലീപിനൊപ്പം ഒരു വലിയ ഫൈറ്റ് സീനിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടുമെന്നും ഒരു ഗാനരംഗത്തിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഭാ ഭാ ബാ ബായെക്കുറിച്ച്

നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന മലയാളം ചിത്രമാണ് ഭാ ഭാ ബാ ബാ. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഈ വർഷം ഓണത്തോടനുബന്ധിച്ച് റിലീസിനെത്തും.

2025 ഓഗസ്റ്റ് 28 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മാളവിക മോഹനൻ നായികയായി അഭിനയിക്കുന്നു, പ്രേമലു ഫെയിം സംഗീത് പ്രതാപ് ഒരു പ്രധാനകഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

അതേസമയം മമ്മൂട്ടി നായകനാകുന്ന എംഎംഎംഎൻ (പാട്രിയറ്റ്) എന്ന ചിത്രത്തിൽ ആണ് ലാലേട്ടൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ രജനീകാന്തിന്റെ ജയിലർ 2 എന്ന ചിത്രത്തിലും അദ്ദേഹം എത്തുന്നുണ്ട്.

മാത്രമല്ല ഈ വർഷം എത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിന്റെ അവതാരകനും ലാലേട്ടൻ ആണ്

Read Entire Article