ദിലീപിന്റെ കൈ മുറുകെ പിടിച്ച് കാവ്യ, വിട്ടുകൊടുക്കില്ല എന്നാണോ? കൂടുതല്‍ സുന്ദരിയായി ഫോട്ടോകള്‍

2 weeks ago 3
kavya dileep newകാവ്യ മാധവനും ദിലീപും
കാവ്യ മാധവനും ദിലീപും ഇപ്പോള്‍ ലൈം ലൈറ്റില്‍ നിന്ന് ഒരുപാട് മാറി നില്‍ക്കുകയാണ്. ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി പോസ്റ്റുകള്‍ പങ്കുവച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ മാസങ്ങളായി ഒരു ഫോട്ടോ പങ്കുവച്ചിട്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മനോഹരമായ ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കാവ്യ മാധവന്‍ .

അതില്‍ ഒരു ചിത്രത്തില്‍ ദിലീപിന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്നതു കാണാം. ചുവന്ന വട്ടപ്പൊട്ടൊക്കെ തൊട്ട് കാവ്യ ചിത്രങ്ങളില്‍ അതീവ സുന്ദരിയായി കാണാം. മാസങ്ങള്‍ക്ക് ശേഷം ഫോട്ടോ പങ്കുവച്ചതുകൊണ്ടാവണം കാവ്യ മാധവനിലെ മാറ്റം പ്രകടമായി തന്നെ കാണാം. വീണ്ടും മെലിഞ്ഞു, സുന്ദരിയായി. നായികയായി അഭിനയിക്കുന്ന കാലത്തെ ലുക്ക് തിരിച്ചുവന്നിരിയ്ക്കുന്നു.

Also Read: എന്റെ മക്കളെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള അവസരം തന്നതിന് അവരുടെ അച്ഛന് നന്ദി; സരിതയുടെ ശക്തമായ ലാക്കുകള്‍

ഇടക്കാലത്ത് വണ്ണം വച്ചു, അമ്മച്ചി ലുക്കായി എന്നൊക്കെ പറഞ്ഞ് കാവ്യ മാധവനെ കുറച്ചധികം ട്രോള്‍ ചെയ്തിരുന്നു. പിന്നീട് പതിയെ ഡയറ്റിലൂടെ വണ്ണം കുറച്ച് കാവ്യ തന്റെ ലുക്ക് തിരിച്ചു പിടിച്ചു. പക്ഷേ ഇപ്പോള്‍ പങ്കുവച്ചിരിയ്ക്കുന്ന ചിത്രങ്ങളില്‍ നടി കൂടുതല്‍ മെലിഞ്ഞതായി കാണപ്പെടുന്നു.

പ്രത്യേകിച്ച് ക്യാപ്ഷനുകള്‍ ഒന്നുമില്ലാതെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ട്രഡീഷണല്‍ ലുക്കും ഫീലും നല്‍കുന്നതാണ് ചിത്രങ്ങള്‍. മീര നന്ദനടക്കം പലരും ഇതിനോടകം ഫോട്ടോകള്‍ക്ക് ലൈക്കടിച്ചു. മിനിട്ടുകള്‍ക്ക് മുന്‍പ് പങ്കുവച്ച ഫോട്ടോകള്‍ ഇതിനോകം കാവ്യ മാധവന്റെ ഫാന്‍സ് പേജുകളിലും വൈറലാണ്.

Also Read: വെറുമൊരു മാലയിടല്‍ ചടങ്ങ് നടത്താനേ ഞങ്ങള്‍ ആഗ്രഹിച്ചുള്ളൂ, അതൊരു ആഘോഷമാക്കിയത് മായമ്മയാണ്!


Also Read: എന്തായിരുന്നു വിവാഹ മോചനത്തിന് കാരണം, മേഘ്‌നയോട് വെറുപ്പുണ്ടോ? എല്ലാം തുറന്ന് പറഞ്ഞ് ഡോണ്‍

ഒന്‍പതാം വയസ്സില്‍ ബാലതാരമായി അഭിനയ ലോകത്തേക്ക് വന്നതാണ് കാവ്യ മാധവന്‍. അടൂര്‍ ബാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് കാല്‍ നൂറ്റാണ്ടു കാലത്തെ അഭിനയ ജീവിതം കാവ്യ നിര്‍ത്തി. ഇപ്പോള്‍ ബിസിനസ്സും കുടുംബ കാര്യങ്ങളുമായി മുന്നോട്ടുപോകുകയാണ് നടി.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article