.jpg?%24p=00f2517&f=16x10&w=852&q=0.8)
മോഹൻലാൽ, പ്രതീകാത്മക ചിത്രം | Photo: X/ AKMFCWA Official, Instagram/ Noorin Shereef
ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)' യുടെ ചിത്രീകരണത്തില്‍ മോഹന്‍ലാലും ചേര്‍ന്നതായി സ്ഥിരീകരിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ധനഞ്ജയ് ശങ്കര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ചിത്രത്തിനുവേണ്ടി മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകരും സൂചിപ്പിച്ചിരുന്നു. എന്നാല്‍, മോഹന്‍ലാല്‍ ചിത്രത്തില്‍ ചേര്‍ന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തല്‍.
'ഭ.ഭ.ബ'യുടെ സെറ്റില്‍ താന്‍ പോയിരുന്നതായി ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം ഒരു പരിപാടിയില്‍ പറഞ്ഞു. ദിലീപും മോഹന്‍ലാലും ചേര്‍ന്നുള്ള ഗാനചിത്രീകരണരംഗം കണ്ടു. മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമാകാനുള്ള സാധ്യത 'ഭ.ഭ.ബ'യ്ക്കുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
നടി നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫാഹിം സഫറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ് കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിങ്സിലി, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ ടീസര്‍ ജൂലൈ നാലിന് പുറത്തിറങ്ങിയിരുന്നു.
Content Highlights: Mohanlal`s astonishment cameo successful Dileep starrer Bha Bha Ba confirmed
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·